ടിഷ്യൂ സാരികള്‍ സുന്ദരിമാരുടെ മനം കവരുന്നു

ടിഷ്യു സാരികള്‍ കാലത്തെയും ട്രെന്‍ഡുകളെയും മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. ഗ്ലാസ് ടിഷ്യുവായും പ്രിന്റഡ് ടിഷ്യൂവായും എംബ്രോയ്‌ഡേഡ് ടിഷ്യുവായും രൂപാന്തരം പ്രാപിച്ച് സുന്ദരിമാരുടെ വാഡ്രോബ് കീഴടക്കുന്നതില്‍ ഉടുക്കാനുള്ള സൗകര്യവും ബോഡി ലുക്കും ഒരുപോലെ കാരണമാണ്. ബെയ്ജ് നിറം പാര്‍ട്ടിവെയറുകളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായപ്പോഴാണ് പഴയ ടിഷ്യു സാരികള്‍ക്ക് വീണ്ടും നല്ല കാലം വന്നത്. ലാച്ചയിലും ദുപ്പട്ടയിലും ടിഷ്യു മെറ്റീരിയല്‍ എക്കാലത്തും റാണിയായി നിലനിന്നിരുന്നുവെന്നതു വേരെ കാര്യം.
മെഷീന്‍ എംബ്രോയ്ഡറിയും ഹാന്‍ഡ് എംബ്രോയ്ഡറിയും ടിഷ്യുവില്‍ ഒരു പോലെ നന്നാകും. ഗോള്‍ഡന്‍ ടിഷ്യു മാത്രമല്ല കളേഡ് ടിഷ്യുവിലും പെണ്‍കുട്ടികള്‍ക്ക് നൈറ്റ് പാര്‍ട്ടികളില്‍ താരമാകാം. ഫ്യൂഷിയ പിങ്ക്, റസ്റ്റ് കളര്‍, പീച്ച് എന്നിവയാണ് കളേഡ് ടിഷ്യുവില്‍ തരംഗമാകുന്ന നിറങ്ങള്‍. നെറ്റ് സാരികളോട് സാമ്യം, എന്നാല്‍ സുതാര്യത നെറ്റിനെക്കാള്‍ കുറവ് ഈ പ്രത്യേകതയും ഫാഷന്‍ ലോകത്തിന് ടിഷ്യു സാരികളോട് പ്രതിപത്തി കൂട്ടുന്നുണ്ട്.
ലെയ്‌സ് പിടിപ്പിക്കാനും ഫ്‌ളോറല്‍മോട്ടിഫ് പിടിപ്പിക്കാനും ഇത്രയും പറ്റിയൊരു മെറ്റീരിയല്‍ വേറെയില്ല. ട്രഡീഷനല്‍ ലുക്ക് കിട്ടാന്‍ മുല്ലപ്പൂവിനൊപ്പവും മോഡേണ്‍ ലുക്ക് കിട്ടാന്‍ ബീഡഡ് ജ്വല്ലറിക്കൊപ്പവും ടിഷ്യു സാരി കലക്കും. ഡിസൈനര്‍ ,ഹെവി ബ്ലൗസുകള്‍ക്കൊപ്പം കോംപ്ലിമെന്റ് ചെയ്യാന്‍ ടിഷ്യുവിന്റെ ലൈറ്റ് വെയ്റ്റ് സ്വഭാവം ഏറെച്ചേരുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha