സൗന്ദര്യവര്‍ദ്ധനവിന് നാരങ്ങ

നാരങ്ങ കാണാന്‍ ചെറുതാണെങ്കിലും അതുകൊണ്ടുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത് .നാരങ്ങയുടെ ചില ഗുണങ്ങള്‍ നോക്കാം
ചെറുനാരങ്ങ വളരെ ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സറാണ്
കാല്‍മുട്ടുകള്‍ കൈമുട്ടുകള്‍ കഴുത്ത് എന്നീ ഭാഗങ്ങളില്‍ നാരങ്ങതോടുകൊണ്ട് ഉരസുന്നത് കറുപ്പുനിറം മാറ്റും
നാരങ്ങനീരും പനിനീരും ചേര്‍ത്ത് കൈകളില്‍ ഉരസുന്നത് കൈകള്‍ മൃദുലമാക്കും
മുടിക്ക് നിറം കൊടുക്കാന്‍ ചെറുനാരങ്ങയും ഓറഞ്ചും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം
പഞ്ചസാരയും നാരങ്ങനീരും ചേര്‍ത്ത് ഏറെ നേരം മസാജ് ചെയ്യുന്നത് കൈകാലുകളെ മൃദുലമാക്കും
തേയിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ നാരങ്ങനീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി ഇഴകളെ തിളക്കമുള്ളതാക്കും
ചെറുനാരങ്ങ നല്ലൊരു കണ്ടീഷണറാണ്.
ചൂടാക്കിയ വെളിച്ചെണ്ണയില്‍ നാരങ്ങനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് താരന് പരിഹാരമാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha