വൈവിധ്യമാര്‍ന്ന ഫ്യൂഷന്‍ സാരികള്‍

സാരികളിലെ ട്രെന്‍ഡുകള്‍ ദിനം പ്രതി മാറുകയാണ്. ഡിസൈനുകളിലും ബ്രാന്‍ഡുകളിലും നിറങ്ങളിലും മാറിമറിയുന്ന ഫാഷന്‍ തരംഗത്തില്‍ നിരവധി സാരികളാണ് പ്രതിദിനം അണിനിരക്കുന്നത്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ അണിയാന്‍ സാധിക്കുന്ന വിത്യസ്തമാര്‍ന്ന സാരി നിരയാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാല്‍ ഫാഷന്‍ സങ്കല്പങ്ങള്‍ തകിടം മറിച്ച് കൊണ്ട് ഫ്യൂഷന്‍ സാരികള്‍ തരംഗമാവുകയാണ്. വരും കാലഘട്ടത്തില്‍ സാരിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഫ്യൂഷന്‍ സാരികള്‍. ഫാഷന്‍ രംഗത്തെ മാറ്റങ്ങള്‍ ആദ്യമെത്തുന്ന സിനിമാ ലോകത്താണ് ഫ്യൂഷന്‍ സാരികള്‍ ആദ്യം ചേക്കേറിയത്.
സാരി ഡിസൈനിങ്ങിലെ പുതിയ ട്രെന്‍ഡാണ് ഫ്യൂഷന്‍. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന നല്ല തുണിത്തരങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂഷന്‍ സാരികളുടെ ഭംഗി നിലനില്‍ക്കുന്നത്. ഫാബ്രിക് പെയിന്റിംഗുകളും, എംമ്പ്രോയ്ഡറി വര്‍ക്കുകളും നിറവും മാത്രം നോക്കിയാണ് പണ്ടൊക്കെ സ്ത്രീകള്‍ സാരികള്‍ തിരഞ്ഞെടുത്തിരുന്നത്. ഓരോ വ്യക്തിക്കും സ്വന്തമായി സാരി ഡിസൈന്‍ സാധ്യമാകുമെന്നതാണ് ഫ്യൂഷന്‍ സാരികളുടെ പ്രത്യേകത.
സ്വന്തമായി സാരി ഡിസൈന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഫ്യൂഷന്‍ സാരി നെയ്‌തെടുക്കാം. നിറങ്ങളെ കുറിച്ച് അവബോധമുള്ളവര്‍ക്ക് സ്വന്തമായി എലഗന്റ് ലുക്ക് സമ്മാനിക്കുന്ന ഫ്യൂഷന്‍ സാരികള്‍ തയ്ക്കാവുന്നതാണ്. കട്ട് ആന്‍ഡ് സ്റ്റിച്ച് ചെയ്യാന്‍ കഴിയുന്ന ഇത്തരം സാരികള്‍ ഡിസൈനര്‍മാരുടെ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിവിധ നിറങ്ങളിലുളള തുണിത്തരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഫ്യൂഷന്‍ സാരികള്‍ ഡിസൈന്‍ ചെയ്യുന്നത്. ആഘോഷവേളകളിലും തിളങ്ങാന്‍ ഫ്യൂഷന്‍ സാരികള്‍കൊണ്ട് കഴിയും. ഇതുവരെ സ്റ്റിച്ച് ചെയ്ത് എടുക്കാത്ത വസ്ത്രം സാരി മാത്രമായിരുന്നു.
എന്നാല്‍ സാരിയില്‍ സ്റ്റിച്ചിങ്ങ് വരുന്നുവെന്നതാണ് ഫ്യൂഷന്‍ സാരിയുടെ മറ്റൊരു പ്രത്യേകത. റെഡിമെയ്ഡ് സാരികളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് ഫ്യൂഷന്‍ സാരികള്‍. സര്‍ഗാത്മകമായ കഴിവുകള്‍ ഉള്ള ഉപഭോക്താവിന് സാരി തയ്ക്കുന്നതില്‍ പ്രത്യേക ഭംഗി കാത്തു സൂക്ഷിക്കാം. വ്യത്യസ്ത തരം തുണികള്‍ മുറിച്ച് ഇവ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഫ്യൂഷന്‍ സാരികള്‍ വളരെ ഭംഗിയുള്ളവയാണ്. വിവിധ തരം നിറം, പ്രിന്റ്‌സ്, ഫാബ്രിക് എന്നിവയുടെ കൂടിച്ചേരലാണ് ഫ്യൂഷന്‍ സാരികള്‍.
പ്ലീറ്റോടു കൂടിയ ഫ്യൂഷന്‍ സാരികള്‍
പ്ലീറ്റിട്ട് സമയം കളയാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത്തരം ഫ്യൂഷന്‍ സാരികള്‍ വാങ്ങാം. ഇത്തരം സാരികള്‍ തൈയ്ക്കുന്നതിന് ചെലവ് കൂടും. പാര്‍ട്ടി, കല്യാണം തുടങ്ങി ആഘോഷ വേളകളിലാണ് പ്ലീറ്റോട് കൂടിയ സാരികള്‍ പൊതുവെ അണിഞ്ഞു കാണുന്നത്. പ്ലീറ്റിന്റെ സ്ഥാനത്ത് ഫിഷ് കട്ട് വരുന്നു. ചേരില്ലാ എന്ന് നമ്മള്‍ വിചാരിക്കുന്ന രണ്ട് നിറങ്ങളെ കൂട്ടിച്ചേര്‍ത്ത് മനോഹരമായി ഫ്യൂഷന്‍ സാരികള്‍ നെയ്‌തെടുക്കാം. രണ്ട് നിറങ്ങള്‍ ചേരുന്ന ഭാഗത്ത് പൈപ്പിങ്ങും തിളക്കമുള്ള കല്ലുകളും വച്ച് സുന്ദരമാക്കാം. ഇതു കൂടാതെ ബോര്‍ഡറുകളും, മുന്താണിയും, പ്ലീറ്റ് ഭാഗങ്ങളും ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ആകാം. പ്ലീറ്റോടു കൂടിയ സാരികള്‍ ആഘോഷ വേളകളില്‍ എലഗന്റ് ലുക്ക് സമ്മാനിക്കുന്നു.
ലഹംഗ ഫ്യൂഷന്‍ സാരികള്‍
ലഹംഗയിലും ഫ്യൂഷന്‍ സാരികള്‍ ലഭ്യമാണ്. ഇത്തരം സാരികള്‍ക്ക് പ്ലീറ്റ് വരുന്നില്ല. ലാച്ചയുടെ മാതൃകയില്‍ വരുന്ന പ്ലീറ്റിന്റെ ഭാഗം വ്യത്യസ്ത ഡിസൈനുകളിലുള്ള തുണികള്‍ ചേര്‍ത്ത് വച്ച് മനോഹരമാക്കുന്നു. ഇതു കൂടാതെ ബോര്‍ഡറുകളിലും ആകര്‍ഷമായ സ്‌റ്റോണ്‍ വര്‍ക്ക് നല്‍കുന്നു.
മെറ്റീരിയലുകള്‍
ഫാബ്രിക് കോട്ടണ്‍, സില്‍ക്ക്, ജൂട്ട്, ലിനന്‍, ലേസ്, ഷിഫോണ്‍, ക്രെയ്പ്പ്, നെറ്റ്, സോഫ്റ്റ് ഡെനീം, റോ സില്‍ക്ക്, റോ കോട്ടണ്‍, വെല്‍വെറ്റ് തുടങ്ങിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഫ്യൂഷന്‍ സാരികള്‍ നെയ്‌തെടുക്കുന്നത്.
വില
തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകള്‍ക്കനുസരിച്ചാണ് ഫ്യൂഷന്‍ സാരികളുടെ വില വരുന്നത്. സിംപിള്‍ സാരികള്‍ക്ക് 700 മുതലാണ് വില വരുന്നത്. ഇതില്‍ അധികം വര്‍ക്കുകള്‍ വരുന്നില്ല. 10, 000 രൂപ മുതലാണ് ഹെവി വര്‍ക്കുകള്‍ ചെയ്തിട്ടുളള ഫ്യൂഷന്‍ സാരികളുടെ വില. ആഘോഷ വേളകളിലും മറ്റും അണിയുന്ന പാര്‍ട്ടി വെയര്‍ ഫ്യൂഷന്‍ സാരികള്‍ക്ക് വില കൂടുതലാണ്
ആക്‌സസറീസ്
ഫ്യൂഷന്‍ സാരികള്‍ അണിയുമ്പോള്‍ തന്നെ മനോഹരമായ ലുക്ക് ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഗ്ലാമറസാകാന്‍ അധികം മേക്കപ്പിന്റെ ആവശ്യം വരുന്നില്ല. വലിയ പെന്റെന്‍ഡുകള്‍ വരുന്ന ചെറിയ ചെയിനുകള്‍ കഴുത്തില്‍ അണിയാം. വലിയ ഒറ്റ വളകള്‍ കൈകളില്‍ അണിയാം. വിരലുകളില്‍ ചെറിയ മോതിരവും കാതുകളില്‍ വലിയ ജിമ്മിക്കവും അണിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha