ബ്യൂട്ടി ടിപ്‌സ്

അര കപ്പ് തേയില വെള്ളം( തണുപ്പിച്ചത്), രണ്ട് സ്‌പൂണ്‍ അരിപ്പൊടി, അര സ്‌പൂണ്‍ തേന്‍. ഇവ നന്നായി കൂട്ടി യോജിപ്പിച്ചതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ട് സമയത്തേക്ക് ഉണങ്ങാന്‍ അനുവദിക്കുക. കഴുകി കളയുന്നതിനു മുമ്പ് വൃത്താകൃതിയില്‍ മുഖം മസാജ് ചെയ്‌താല്‍, മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി തിളക്കമുളള ചര്‍മ്മം ലഭിക്കും.
1 ടീസ്‌പൂണ്‍ പാല്‍/ പാല്‍പ്പൊടി, 1 ടീസ്‌പൂണ്‍ തേന്‍, 1 ടീസ്‌പൂണ്‍ നാരങ്ങാനീര്. ഇവ നന്നായി യോജിപ്പച്ചതിനുശേഷം മുഖത്ത് പുരട്ടി, 15-20 മിനിടു കഴിഞ്ഞ് കഴുകി കളയാം. ചര്‍മ്മം സുന്ദരമാകും.
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചത് 1 ടേബിള്‍ സ്‌പൂണ്‍, പുളിപ്പില്ലാത്ത തൈര് 1 ടേബിള്‍ സ്‌പൂണ്‍ ഇവ നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക. 15-20 മിനിട്ടു സമയം ഉണങ്ങാന്‍ അനുവദിക്കുക. ചര്‍മ്മം മൃദുലവും തിളക്കമാര്‍ന്നതും ആയിത്തീരും.
https://www.facebook.com/Malayalivartha