Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പട്ടുനൂലിനെ വെല്ലുന്ന വാഴനാര്‌

31 OCTOBER 2012 01:43 AM IST
പ്രസന്നകുമാര്‍

പട്ടുനൂലിനോടു വാഴനാരു ചേര്‍ത്തപോലെ എന്നിനി പറയേണ്ടിവരില്ല. പട്ടുനൂല്‍പുഴുവില്‍ നിന്നും ലഭിക്കുന്ന പട്ടിനെ വെല്ലുന്ന നൂലു വാഴനാരില്‍ നിന്നും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തൂത്തുകുടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.മുരുഗന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. വാഴനൂല്‍പട്ടുകൊണ്ടുള്ള സാരിയും ഷര്‍ട്ടും മുണ്ടുമൊക്കെ അധികം വൈകാതെ വിപണിയിലെത്തും.

മുരുഗന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനോടുവിലാണു വാഴനാരിനെ പട്ടുനൂലാക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്‌. 2006ല്‍ വാഴത്തടയില്‍ നിന്നും നാരുകള്‍ വേര്‍പെടുത്തിയെടുക്കാനുള്ള യന്ത്രസംവിധാനം രൂപകല്‌പന ചെയ്‌തെടുത്തു. അതിനു മദ്രാസ്‌ ഐ.ഐ.ടിയുടെ അവാര്‍ഡും ലഭിച്ചു. 2012ല്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം യന്ത്രത്തിനു പേറ്റന്റും ലഭിച്ചു.
പന്ത്രണ്ടായിരത്തിലധികം ഹെക്‌ടര്‍ സ്ഥലത്താണു തൂത്തുകുടിയില്‍ വാഴകൃഷി നടത്തുന്നത്‌. കുലവെട്ടിയശേഷം ഉപേക്ഷിക്കുന്ന വാഴത്തടകള്‍ എങ്ങനെയാണു പ്രയോജനപ്പെടുത്തുക എന്ന ചിന്തയില്‍ നിന്നാണു മുരുഗന്റെ വാഴനൂല്‍പട്ട്‌ എന്ന ആശയം ഉരുത്തിരിഞ്ഞത്‌. വര്‍ഷങ്ങളുടെ ഗവേഷണ-പഠനങ്ങള്‍ക്കൊടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുരുഗനു കഴിഞ്ഞു.
വാഴനാരുകള്‍ യന്ത്രമുപയോഗിച്ചു വേര്‍പെടുത്തിയശേഷം വിവിധ രാസപ്രക്രിയകളിലൂടെ അവയെ നൂലാക്കി മാറ്റുന്നു. യഥാര്‍ത്ഥ പട്ടിനോട്‌ ഈടിലും ഉറപ്പിലും മൃദുലതയിലുമെല്ലാം കിടപിടിക്കുന്നതാണു വാഴനൂല്‍പട്ട്‌. ഇതൊരു മഹത്തായ കണ്ടുപിടിത്തമാണെന്നു ഡല്‍ഹി ഐ.ഐ.ടിയിലെ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി വകുപ്പു തലവന്‍ ഡോ.ദേവ്‌ പുര തൂത്തുക്കുടി സന്ദര്‍ശനവേളയില്‍ പറഞ്ഞു. മുരുഗന്റെ പട്ടു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ്‌ നല്‌കുകയും ചെയ്‌തു അദ്ദേഹം.
ഡല്‍ഹിയിലെ ഡിപ്പാര്‍ട്ടുമെണ്ട്‌ ഓഫ്‌ ബയോടെക്‌നോളജിയില്‍ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കുമെന്നു മുരുഗന്‍ പറഞ്ഞു. ഒരു വര്‍ഷം 60 ലക്ഷം വാഴത്തടകള്‍ ഉപയോഗപ്പെടുത്താന്‍ തന്റെ മെഷീനു കഴിയുമെന്നും ഒരു വാഴത്തടയില്‍ നിന്നുള്ള നാരുകൊണ്ടു രണ്ടു സാരികള്‍ നെയ്‌തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായതും പ്രകൃതിദത്ത ചായങ്ങള്‍ക്കു തികച്ചും ഇണങ്ങുന്നതുമായ ഈ പട്ടിനു വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുമെന്നാണു കരുതുന്നത്‌. മുന്‍ തമിഴ്‌നാടു മുഖ്യമന്ത്രി കരുണാനിധിക്കു മുരുഗന്‍ ഇത്തരത്തിലുള്ള ഷാളും കുപ്പായവും സമ്മാനിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (18 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (30 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

കര്‍ണാടകയിലെ കൊടുംകാട്ടില്‍ റഷ്യന്‍ യുവതിയും പെണ്‍മക്കളും  (9 hours ago)

Malayali Vartha Recommends