Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണിയാം മുളയാഭരണങ്ങള്‍

04 JULY 2014 01:47 AM IST
മലയാളി വാര്‍ത്ത.

മുളന്തണ്ടില്‍ നിന്നുണ്ടാക്കിയ അതിമനോഹരമായ ഉല്‌പന്നങ്ങള്‍... ഹെയര്‍ ക്ലിപ്പ്‌ മുതല്‍ ചെരിപ്പുവരെ ഇക്കൂട്ടത്തിലുണ്ട്‌. ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ മുളയാഭരണങ്ങള്‍ക്കു പ്രിയമേറുകയാണ്‌. മറ്റാര്‍ക്കുമില്ലാത്ത ഫാഷന്‍ ആക്‌സസറീസ്‌ അണിഞ്ഞു കാമ്പസില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന ടീന്‍സിന്‌ ഇപ്പോള്‍ പ്രിയം മുളകൊണ്ടുണ്ടാക്കിയ ആഭരണങ്ങളോടാണ്‌. പ്രകൃതി സ്‌നേഹമെന്നു പറയുന്നതിലും തെറ്റില്ല.
ഏതുതരം വേഷത്തിനൊപ്പവും ന്യൂ ലുക്ക്‌ നല്‍കാന്‍ ബാംബു ഓര്‍ണമെന്റ്‌സിനു കഴിയുമെന്നാണ്‌ നമ്മുടെ ന്യൂജെന്‍ പറയുന്നത്‌. മുളയില്‍തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്‌, ബാഗ്‌, പഴ്‌സ്‌, മൊബൈല്‍ പൗച്ച്‌, ചെരിപ്പ്‌... ഇങ്ങനെ പോകുന്നു ആക്‌സസറീസ്‌.
നേര്‍ത്തമുള സംസ്‌കരിച്ച്‌ ചെറുതായി മുറിച്ചാണ്‌ ബാംബു മുത്തുകള്‍ നിര്‍മ്മിക്കുന്നത്‌. മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ചാണ്‌ മാലകള്‍ കോര്‍ത്തെടുക്കുന്നത്‌. ബഹുവര്‍ണങ്ങളിലുള്ള മാലകള്‍ ലഭ്യമാണ്‌. ഇവയ്‌ക്കൊപ്പം സെറ്റ്‌ കമ്മലുകളുമുണ്ട്‌.
ഈറ്റ ചെറുതായി മുറിച്ച്‌ സാന്‍ഡ്‌ പേപ്പര്‍ കൊണ്ട്‌ ഉരച്ചാണ്‌ വളകള്‍ ഉണ്ടാക്കുന്നത്‌. വിവിധ ആകൃതിയിലും നിറത്തിലുമുള്ള വളകളുണ്ട്‌. 15 രൂപ മുതലാണ്‌ വളകളുടെ വില. വീതി കൂടിയും കുറഞ്ഞുമുള്ള വളകളും വിവിധ നിറങ്ങളില്‍ ഗോള്‍ഡന്‍ കളറുകൊണ്ട്‌ ഇനാമല്‍ ചെയ്‌തവയും ഇക്കൂട്ടത്തിലുണ്ട്‌.
മുളന്തണ്ട്‌ ചെറുതാക്കി ബാംബൂ ബീഡ്‌സ്‌ പല നിറത്തില്‍ പിടിപ്പിച്ചാണ്‌ സ്റ്റഡ്‌ ആയും ഇയര്‍ ഹാങിംഗായും ബാംബു കമ്മലുകള്‍ വിപണിയില്‍ എത്തുന്നത്‌. 20 മുതല്‍ 35 രൂപ വരെ ഇവയ്‌ക്കു വിലയുണ്ട്‌.
മുളയില്‍ തീര്‍ത്ത മോതിരങ്ങളാണ്‌ മറ്റൊരു ട്രെന്‍ഡി ഐറ്റം. ഒരു വിരലില്‍മാത്രം അണിയാവുന്നതും മൂന്നുവിരലുകളില്‍ കൂട്ടി അണിയാവുന്നതുമായ മുള മോതിരങ്ങളുണ്ട്‌. ക്രിസ്റ്റല്‍കൊണ്ടു മനോഹരമാക്കിയ സ്‌പ്രിങ്‌ ടൈപ്പ്‌ മോതിരങ്ങള്‍ കൈകള്‍ക്ക്‌ മനോഹാരിത നല്‍കും.
മുളയില്‍ തീര്‍ത്ത ബാഗുകളും പേഴ്‌സുകളും മൊബൈല്‍ പൗച്ചുകളും കാമ്പസിലേക്ക്‌ പടികടന്നെത്തിയിരിക്കുന്നു. മുളന്തണ്ടുകള്‍ക്കൊപ്പം ജ്യൂട്ട്‌ മെറ്റീരിയലും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ബാഗുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (6 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (16 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (23 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (53 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends