2 അമ്മമാരും ഒരു അച്ഛനും ഉള്ള പെണ്‍കുഞ്ഞ് ജനിച്ചു, വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം

ഇന്‍ഫര്‍ട്ടലിറ്റി ചികിത്സാ രംഗത്ത് ശോഭനമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുക്രയ്ന്‍ തലസ്ഥാനമായ കെയവ. രാജ്യ തലസ്ഥാനത്ത് ജനുവരി 5 ന് ജനിച്ച കുഞ്ഞിന് മാതാപിതാക്കള്‍ 3 പേരാണ്. വന്ധ്യത ചികിത്സയുടെ ഭാഗമായി മൂന്ന് പേരില്‍ നിന്ന് അണ്ഡവും ഭ്രൂണവും സ്വീകരിച്ചാണ് കുഞ്ഞ് ഉണ്ടായിരിക്കുന്നത്.
സ്വാഭാവിക ഗര്‍ഭധാരണം സാധ്യമല്ലാത്ത യുവതിയ്ക്കും ഭര്‍ത്താവിനുമാണ് പുതിയ ചികിത്സാ രീതിയിലൂടെ കുഞ്ഞ് ഉണ്ടായിരിക്കുന്നത്. രോഗം ബാധിച്ച സ്ത്രീയുടെയും ആരോഗ്യവതിയായ സ്ത്രീയുടെയും അണ്ഡം സ്വീകരിച്ചു. രോഗം ബാധിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ ബീജവും ഈ അണ്ഡങ്ങളും സംയോജിപ്പിച്ചു. രണ്ട് യുവതികളുടെയും മൈക്രോകോഡ്രിയയും പ്രത്യേകം ശേഖരിച്ചിരുന്നു.
ബീജസങ്കലനം നടക്കാനുള്ള സാഹചര്യം വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ പരീക്ഷണം വിജയിച്ചു. സാധാരണ ഐവിഎഫ് മാര്‍ഗ്ഗങ്ങളിലൂടെ പോലും ഗര്‍ഭധാരണം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടുത്തം ആണിത്. ഇത്തരത്തില്‍ ഗര്‍ഭം ധരിച്ച ഒരു സ്ത്രീ കൂടി ഉണ്ട്. മൂന്ന് പേരുടെ അണ്ഡങ്ങള്‍ സംയോജിപ്പിച്ചുള്ള വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് ബ്രിട്ടണ്‍ നിയമ സാധ്യത നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ഗ്ഗത്തെ ചോദ്യം ചെയ്യുന്നവരും നിരവധിയാണ്. കുഞ്ഞിന് ഏത് രക്ഷിതാവിന്റെ ഡിഎന്‍എ ഗുണങ്ങളാണ് ഉണ്ടാവുക എന്നതാണ് പ്രധാന പ്രശ്‌നം.
സാധാരണ നിലയില്‍ വാടക ഗര്‍ഭം ധരിക്കുന്ന യുവതിക്ക് കുഞ്ഞിന് മേല്‍ അവകാശം ഉണ്ടാവാറില്ല. പക്ഷേ ഇവിടെ 2 സ്ത്രീകളും കുഞ്ഞിന്റെ ബയോളജിക്കല്‍ മദേഴ്‌സ് തന്നെയാണ്. അതിനാല്‍ ഇത്തരം കൃത്രിമ ഗര്‍ഭധാരണ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും, കുഞ്ഞുങ്ങളുടെ അവകാശങ്ങള സംബന്ധിച്ചും അന്തര്‍ദേശീയ തലത്തില്‍ ഏകീകൃത രീതി നടപ്പാക്കണമെന്ന് ശിശുരോഗ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha