Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

കോടമഞ്ഞിന്റെ കൊടൈക്കനാല്‍

23 JULY 2016 04:25 PM IST
മലയാളി വാര്‍ത്ത

കൊടൈ എന്ന കൊടൈക്കനാലില്‍ കൊടും ചൂടിലും പരമാവധി താപനില 19.8 ഡിഗ്രി ല്‍ഷ്യസ്.കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ബോഗി ഇരട്ടിപ്പിക്കുന്നു. വഴിയോരത്തിന് പിച്ചിയും മുല്ലയും ഇടകലര്‍ന്ന സൗരഭ്യമാണ്.വഴിയരികില്‍ ഓറഞ്ചു കൂട്ടിയിട്ടിരിക്കുന്നതും പതിവ് കാഴ്ചയാണ് .
തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലാണ് കൊടൈക്കനാല്‍ . സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍ എന്ന മലനിരകളുടെ രാജകുമാരി .പഴനിമല അടിവാരത്തുനിന്ന് 65 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ കൊടൈ മലമുകളിലെത്താം. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്.
കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ ചില കാഴ്ചകള്‍.
ബ്രയാന്റ്പാര്‍ക്ക് എന്ന സസ്യോദ്യാനം തടാകക്കരയിലാണ്. മെയ്മാസത്തില്‍ കൊടൈ ഫഌര്‍ഷോ ഈ പാര്‍ക്കിലാണ് നടക്കുക.കൊടൈ മലനിരകളുടെ ഏറ്റവുംമുകളില്‍ വാനനിരീക്ഷണ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുണ്ട്. 1893ല്‍ സ്ഥാപിച്ച ഈ കേന്ദ്രത്തിലെത്താന്‍ കൊടൈ നഗരത്തില്‍നിന്ന് 3.2 കിലോമീറ്റര്‍ വീണ്ടും കുന്നുകയറണം.
സാഹസികതനിറഞ്ഞ ഒരുകിലോമീറ്റര്‍ യാത്ര നടത്താന്‍ കോക്കേഴ്‌സ് വാക്കിലൂടെ നടക്കണം. പാതയുടെ ഒരുഭാഗം ചെങ്കുത്തായ മലയും മറുഭാഗം അഗാധഗര്‍ത്തവുമാണ്.
കൊടൈ മലയുടെ വടക്കുമേഖലയില്‍ പഴനി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രമുണ്ട്. നഗരത്തില്‍നിന്ന് മൂന്നേകാല്‍ കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം

മലകള്‍ക്കുമുകളില്‍ സ്തംഭംപോലെ 122 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കല്‍ത്തൂണ്‍സമാനമായ പാറക്കൂട്ടങ്ങളുടെ ഭംഗി കാണാന്‍ കൊടൈ നഗരത്തില്‍ നിന്ന് ഏഴരകിലോമീറ്റര്‍ യാത്രചെയ്യണം. പില്ലര്‍ റോക്ക്‌സ് എന്ന പാറക്കൂട്ടങ്ങളുടെ സമീപദൃശ്യം അവിസ്മരണീയമാണ് .
കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്‌റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്. 400 മീറ്ററോളം ഉയരമുണ്ട് ഇവയ്ക്ക്. ഈ കല്ലുകള്‍ക്കിടയിലുള്ള കൂറ്റന്‍ വിടവാണ് ഡെവിള്‍സ് കിച്ചന്‍ എന്ന് അറിയപ്പെടുന്നത്. തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംരക്ഷിക്കുന്നത്.


സില്‍വര്‍ കാസ്‌കേഡ് വെള്ളച്ചാട്ടം 8 കിലോമീറ്റര്‍ അകലെയാണ്. പേര് പോലെത്തന്നെ വെള്ളികൊലുസു ചാര്‍ത്തി ആകാശത്തുനിന്നും ഇറങ്ങിവരുന്നതുപോലെയാണ് ഈ വെള്ളച്ചാട്ടം. ചരിത്ര പ്രസിദ്ധമായ ഡെവിള്‍സ് കിച്ചണിലേക്കു പോകുന്ന വഴിയില്‍ നിറയെ കാറ്റാടി മരങ്ങളാണ്.600 അടിയോളം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലാണ് ഈ ഗുഹ അവസാനിക്കുന്നത് .അടിക്കടി അപകടങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ട് ഗുഹക്കുള്ളില്‍ ഇപ്പോള്‍ പ്രവേശനം ഇല്ല .


ഡോള്‍ഫിന്‍ നോസ് എന്ന പാറമുനമ്പിലെത്തി പ്രകൃതിഭംഗി ആസ്വദിക്കാനും 8 കിലോമീറ്റര്‍
യാത്രചെയ്യണം.സമുദ്രനിരപ്പില്‍നിന്ന് 2,400 മീറ്റര്‍ ഉയരത്തിലുള്ള പെരുമാള്‍ കൊടുമുടിയിലെത്താന്‍ 10 കിലോമീറ്ററിലേറെ നടന്ന് മലകയറണം. പെരുമാള്‍ മലഗ്രാമത്തില്‍നിന്നാണ് കാട്ടിലൂടെയുള്ള സാഹസയാത്ര ആരംഭിക്കേണ്ടത്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞിയാണ് കൊടൈക്കനാലിലെ വിശേഷപ്പെട്ട മറ്റൊരു കാഴ്ച.
തമിഴ്‌നാട് വിനോദസഞ്ചാര കോര്‍പറേഷന്‍േറതുള്‍പ്പെടെ നൂറോളം ഹോട്ടലുകള്‍ കൊടൈക്കനാലിലുണ്ട്. കൂടാതെ വഴിയോരക്കച്ചവടക്കാരും ഓറഞ്ചു വില്പനക്കാരും ധാരാളം ഉള്ളതിനാല്‍ ഭക്ഷണത്തിനും താമസത്തിനും ഇവിടെ എല്ലാസൗകര്യങ്ങളുമുണ്ട്.
120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് കാടൈക്കനാലിന് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്.  കൊടായ് റോഡാണ് സമീപ റെയില്‍വെ സ്‌റ്റേഷന്‍. ബാംഗ്ലൂര്‍, മുംബൈ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ കിട്ടണമെങ്കില്‍ കൊയമ്പത്തൂര്‍ ജംഗഷനില്‍ പോകണം. കേരളം, തമിഴ് നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പാചക തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക കമ്മറ്റി; വി ശിവൻകുട്ടി  (1 hour ago)

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (3 hours ago)

വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (3 hours ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (4 hours ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (4 hours ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (4 hours ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (4 hours ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (5 hours ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (5 hours ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (5 hours ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (5 hours ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (5 hours ago)

Malayali Vartha Recommends