Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍

ദേശാടനപക്ഷികളും ഇന്ത്യയുടെ തനത് പക്ഷി വൈവിധ്യവും ഒന്നിക്കുന്ന ഭരത്പൂര്‍ ദേശീയ ഉദ്യാനം

08 FEBRUARY 2018 03:48 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിലെ ഭരത്പൂര്‍ ദേശീയ ഉദ്യാനം ചരിത്രപരമായ ഏറെ പ്രത്യേകതകള്‍ പേറുന്ന ഉദ്യാനമാണ്. ആയിരക്കണക്കിന് പക്ഷികള്‍ ജീവിക്കുന്ന ഇന്ത്യയിലെ മികച്ച പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ് രാജസ്ഥാനിലെ ഭാരത്പൂര്‍. ഇരുന്നൂറ്റി മുപ്പതില്‍പരം പ്രത്യേക ഇനങ്ങളിലുള്ള പക്ഷികള്‍ ഇവിടെ അധിവസിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ മഞ്ഞുകാലത്തു പറന്നെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം ആയിരത്തിലും മീതെയാണ്. അത്തരം സമയങ്ങളില്‍ ഈ ഉദ്യാനത്തില്‍ സന്ദര്‍ശകരുടെ തിരക്കും വര്‍ദ്ധിക്കും. മനുഷ്യ നിര്‍മ്മിതമായ, മനുഷ്യരാല്‍ സംരക്ഷിക്കപ്പെടുന്ന ഉദ്യാനമാണ് ഭരത്പൂര്‍.

Keoladeo Ghana National എന്ന പേരിലാണ് ഭാരത്പൂര്‍ ദേശീയ ഉദ്യാനം അറിയപ്പെടുന്നത്. ഈ ഉദ്യാനത്തിന്റെ ഏറ്റവും മധ്യത്തായി കാണപ്പെടുന്ന ശിവക്ഷേത്രത്തില്‍ നിന്നാണ് ഉദ്യാനത്തിന് ഈ പേരുണ്ടായത്. ഘന എന്നാല്‍ ഇടതൂര്‍ന്ന എന്നാണു അര്‍ഥം. ഇടതൂര്‍ന്ന കാടിനുള്ളില്‍ നില്‍ക്കുന്ന ക്ഷേത്രത്തിന്റെ മനോഹരമായ ഓര്‍മ്മ ആ പേരില്‍ നിന്ന് തന്നെ അതുകൊണ്ടു സഞ്ചാരികള്‍ക്ക് ലഭിക്കും.

എല്ലാവര്‍ഷവും മഴക്കാലത്ത് വെള്ളമുയര്‍ന്നു ജീവിതം നഷ്ടപ്പെടുന്ന ഒരവസ്ഥ മുന്‍പ് ഭാരത്പൂരിനുണ്ടായിരുന്നു. ഇവിടം ഭരിച്ചിരുന്ന ഒരു രാജാവാണ് വെള്ളപ്പൊക്കം നിയന്ത്രിക്കാനായി ഇവിടെ ഒരു ഡാം പണിതുയര്‍ത്തിയത്. കാലാന്തരത്തില്‍ ഈ ഡാം മനോഹരമായി ഒരുക്കുകയും അതിന്റെ ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പിന്നീട് രാജാക്കന്മാര്‍ക്ക് മൃഗങ്ങളെ നായാടാനുള്ള ഇടവുമാക്കി. അറുപതുകളിലാണ് ഇവിടെ വേട്ടയാടല്‍ ഔദ്യോഗികമായി നിരോധിച്ചത്. 1982-ല്‍ ഭരത്പൂര്‍ ഔദ്യോഗികമായി ദേശീയ ഉദ്യാനമായും അവരോധിക്കപ്പെട്ടു. പിന്നീടാണ് ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടി.

വിവിധ തരത്തിലുള്ള പക്ഷികള്‍ മാത്രമല്ല. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍, മത്സ്യ വിഭാഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയും ഈ ഉദ്യാനത്തെ ഫലഭൂയിഷ്ഠമാക്കുന്നു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ജീവികള്‍ തണുപ്പ് കാലത്ത് ഇവിടെ ബ്രീഡിങ്ങിനു എത്തിച്ചേരാറുണ്ട്. ജലത്തില്‍ താമസിക്കുന്ന പക്ഷികളുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഭാരത്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഉണ്ട്. ലോക പക്ഷി നിരീക്ഷണ ഭൂപടത്തില്‍ പോലും ഈ ദേശീയ ഉദ്യാനം ഏറ്റവും മികച്ച സ്ഥാനത്താണ് നിലകൊള്ളുന്നത്. സൈബീരിയന്‍ പക്ഷികള്‍ ദേശാടനത്തിനായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്താറുണ്ട്.

ജനുവരി മാസങ്ങളില്‍ ഇരുപത് ഡിഗ്രി സെല്‍ഷ്യസിലാണ് ഇവിടുത്തെ കാലാവസ്ഥ. മെയ് മാസമാകുമ്പോള്‍ നാല്‍പ്പതു ഡിഗ്രിയിലും കൂടാറുണ്ട്. വര്‍ഷത്തില്‍ മുപ്പത്തിയാറു ദിവസം വരെ ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്. ഓഗസ്റ്റ് -നവംബര്‍ മാസങ്ങളിലാണ് ഇവിടുത്തെ സന്ദര്‍ശനം കൂടുതല്‍ ആകര്‍ഷകമാവുന്നത്.

ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്‌റ്റേഷനും ഏറെ അടുത്താണ് ഈ പാര്‍ക്ക്. സഞ്ചാരികള്‍ക്ക് ഇവിടെ വന്നെത്താനും എളുപ്പമാണ്. ജയ്പ്പൂര്‍ വിമാനത്താവളമാണ് ഇവിടെ വന്നെത്താനുള്ള ഏറ്റവും അടുത്ത ആകാശ മാര്‍ഗം. എന്തുതന്നെ ആയാലും പക്ഷിയെ ഇഷ്ടപ്പെടുന്നവര്‍ക്കും മനോഹരമായ നനവുള്ള കാടിന്റെ ഗന്ധം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ഈ ഭാരത്പൂര്‍ ദേശീയോദ്യാനം മനോഹരമായ അനുഭൂതിയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (21 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (2 hours ago)

കർഷകൻ ജീവനൊടുക്കി..  (3 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (3 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (3 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (4 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (4 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (4 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (4 hours ago)

പവന് 6,320 രൂപയുടെ കുറവ്  (4 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (5 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (5 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (5 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (5 hours ago)

Malayali Vartha Recommends