വരള്‍ച്ചക്ക് ആശ്വാസമായി വേനല്‍ മഴ... നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തില്‍ പച്ചപ്പ് നിറഞ്ഞു, മൃഗങ്ങള്‍ കൂട്ടമായി തീറ്റയെടുക്കുന്നു
നീലഗിരി ജില്ലയിലെ മുതുമല കടുവാ കേന്ദ്രത്തിലെ വരള്‍ച്ചക്ക് ആശ്വാസമായി വേനല്‍ മഴ. എല്ലാ ഭാഗത്തും പച്ചപ്പ് നിറഞ്ഞു. വനങ്ങള്‍ വിട്ട് പലഭാഗത്തേക്കും തീറ്റയും വെള്ളവും തേടി പോയിരുന്ന കാട്ടാനകളും മാനുകളും പന്നികളും മറ്റു ജീവികളും എല്ലാം തിരിച്ചുവരികയാണ്. ഇപ്പോള്‍ തുടര്‍ച്ചയായി വനങ്ങളില്‍ കിട്ടിയ മഴ കാരണം തീറ്റപ്പുല്ലുകളും ചെടികളും നിറഞ്ഞു.
മൃഗങ്ങള്‍ കൂട്ടമായി തീറ്റയെടുക്കുന്നത് ഗൂഡല്ലൂര്‍ മൈസൂര്‍ റോഡില്‍ മുതുമല വഴി പോകുന്നവര്‍ക്ക് കാണാനായി സാധിക്കും. കാട്ടുതീ പിടിക്കുമോ എന്ന ഭയവും വനംവകുപ്പിന് മാറിയിട്ടുണ്ട്.
മരങ്ങളും കിളിര്‍ത്തു. നീരുറവകളില്‍ വെള്ളവും നിറഞ്ഞ തുടങ്ങി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരള്‍ച്ചയാണ് മുതുമല ബന്ദിപ്പൂര്‍ വനങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. സഞ്ചാരികള്‍ വനത്തിന്റെ ഏത് ഭാഗത്തിലൂടെ പോയാലും ധാരാളം മൃഗങ്ങളെ കാണാന്‍ സാധിക്കുന്നു.
https://www.facebook.com/Malayalivartha