സൈക്കിളില്‍ ലോകംചുറ്റി പ്രസിദ്ധനായ മലയാളി എ.കെ. അബ്ദുറഹ്മാന്‍ അന്തരിച്ചു...

സൈക്കിളില്‍ ലോകംചുറ്റി പ്രസിദ്ധനായ മലയാളി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി എ.കെ.എ. റഹ്മാന്‍ എന്ന അയ്യാരില്‍ എ.കെ. അബ്ദുറഹ്മാന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കാരൂര്‍ മഠത്തിന് സമീപമുള്ള വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടില്‍ നിന്ന് ചേരമാന്‍ ജുമാ മസ്ജിദില്‍ എത്തിക്കുന്ന ഭൗതികശരീരം ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.
അതേസമയം അസാധാരണമായ പലതും ഉള്‍ചേര്‍ന്ന സവിശേഷ ജീവിതത്തിലെ ഓര്‍മകള്‍ സമൂഹത്തിന് സമര്‍പ്പിച്ചാണ് എ.കെ.എ. റഹ്മാന്റെ അന്ത്യയാത്ര. 'സൈക്കിളില്‍ ലോകം ചുറ്റിയ സഞ്ചാരി' എന്ന വിശേഷണമാണ് ഇതില്‍ പ്രധാനം. ഈ അത്ഭുതത്തോടൊപ്പം കൗതുകങ്ങളും നിറഞ്ഞതാണ് പായാധിക്യത്തിലും ഊര്‍ജസ്വലമായ മനസോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്ന റഹ്മാന്റെ ജീവിതം.
ജീവിത സഞ്ചാരത്തിനിടയിലും മനസില്‍ തടയുന്ന ആശയങ്ങള്‍ തന്റേതായ ഭാഷയില്‍ പുസ്തകങ്ങളാക്കി മാറ്റുക റഹ്മാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ചെറുപുസ്തകങ്ങള്‍ ഈ ലോക സഞ്ചാരി സൈക്കിളില്‍ സഞ്ചരിച്ചും മറ്റുവഴികളിലൂടെയും തന്റെ വായന വൃന്ദങ്ങളിലെത്തിക്കുമായിരുന്നു.
https://www.facebook.com/Malayalivartha