Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമളിയുടെ പുതിയ കാഴ്ചകള്‍ ; 'സത്രം' ഒരു പുതിയ സ്വര്‍ഗം

17 AUGUST 2017 04:52 PM IST
മലയാളി വാര്‍ത്ത

ഗവിയും മേഘമലയും പരുന്തുംപാറയും പാഞ്ചാലിമേടും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ കുമിളി, സഞ്ചാരികള്‍ക്ക് സമ്മാനിച്ച കാഴ്ചകള്‍ ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവയെല്ലാം വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി,

കുമളിയില്‍നിന്നും ഏകദേശം 25 കി.മീ അകലെയാണ് 'സത്രം' എന്ന സ്ഥലം. മലകളും കുന്നുകളും കയറിയിറങ്ങി കാടിന് നടുവിലൂടെ ഒരു ജംഗ്ള്‍ സഫാരി ആരംഭിച്ചിട്ടുണ്ട് ഇവിടേക്ക്. കുറഞ്ഞ സമയം കൊണ്ടുതന്നെ വടക്കേന്ത്യക്കാരുടെ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞു സത്രം.

വഴിക്കടവ് വരെ ടാറിട്ട റോഡാണ്. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ കല്ലും മണ്ണും നിറഞ്ഞ കാട്ടുവഴിയാണ്. കുന്നും മലയും നിറഞ്ഞ ആ കാട്ടുപാതയിലൂടെ കയറ്റങ്ങളും ഇറക്കങ്ങളുമിറങ്ങി ആദ്യം എത്തുന്നത് ഒരു താഴ്വാരത്തിലേക്കാണ്. മുന്നില്‍ വിദൂരതയിലെ ഹരിത സമൃദ്ധിയില്‍ നീലിമയോളം എത്തിനില്‍ക്കുന്ന നിഹാരം അതില്‍ അലിഞ്ഞു ചേരുന്ന സഹ്യാദ്രി മലനിരകള്‍.

ആ മലനിരകള്‍ കൂടെക്കൂടെ കോടമഞ്ഞില്‍ ഒളിച്ചു കളിക്കുന്ന കാഴ്ച നമ്മെ കുറേകൂടി ആഹ്ലാദ ഭരിതരാക്കും. രാവിലെയുള്ള യാത്രയാണെങ്കില്‍ അടുത്തുള്ള വ്യക്തിയെ പോലും മറയ്ക്കുംവിധം പുകമഞ്ഞ് സന്ദര്‍ശകരെ പുളകം ചാര്‍ത്തും. താഴ് വാരങ്ങളില്‍ ആരെങ്കിലും പുതിയതായി എത്തിയാല്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇതാരാ വന്നതെന്നറിയാന്‍ ഒന്നു രണ്ടു മ്ലാവുകള്‍ മലയുടെ മുകളില്‍നിന്നും ആകാംക്ഷയോടെ നോക്കാറുണ്ട്!

ഭൂമിയുടെ ഉള്ളറിയാന്‍ മികച്ച മാര്‍ഗമാണ് കാട്ടിലും മേട്ടിലും കൂടെുള്ള ഇത്തരം യാത്രകള്‍. പരിശുദ്ധമായ കാഴ്ചകളുടെ മഹാക്ഷേത്രമാണ് മലനിരകള്‍. നിത്യവും സൗന്ദര്യത്തിന്റെ ദീപം തെളിയുന്ന ഇത്തരം മലനിരകളിലൂടെയുള്ള യാത്രകള്‍ മനസിന് ശാന്തിയും സമാധാനവും തരും. അങ്ങനെയുള്ള വഴികളിലൂടെ ചെന്നെത്തുന്നത് വേറൊരു മലയുടെ തുഞ്ചത്താണ്. അവിടെ മരങ്ങള്‍ തീരെയില്ല. അതായിരുന്നു കറുപ്പുസ്വാമി വ്യൂപോയിന്റ്. ചുറ്റും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍ മാത്രം. ആ മലകളില്‍നിന്നും പലപ്പോഴായി ആനയും കാട്ടുപോത്തും കൂട്ടംകൂട്ടമായി ഇറങ്ങി ഇവിടേക്ക് വരാറുണ്ടത്രേ.

കോണ്‍ക്രീറ്റ് കാടുകളും വാഹനങ്ങളും തിങ്ങിനിറഞ്ഞ ടൗണുകള്‍ കണ്ടുമടുത്ത കണ്ണുകളുടെ യഥാര്‍ഥ ആസ്വാദനം തിരിച്ചുപിടിക്കാന്‍ കഴിയുന്നതായിരുന്നു ഈ യാത്രാക്കാഴ്ചകള്‍. നേര്‍ത്ത തണുപ്പും കാറ്റും നിശബ്ദതയും നിറഞ്ഞ ആ കാട്ടുവഴികള്‍ ഏതൊരജ്ഞാതനെയും ഒരു കവിയാക്കി മാറ്റും എന്നതില്‍ സംശയമില്ല. അല്‍പം കൂടി മുന്നോട്ട് പോകുമ്പോള്‍ കാനനക്കാഴ്ചകള്‍ ഏലത്തോട്ടങ്ങള്‍ക്ക് വഴിമാറും.

അവിടെ കാട്ടിനുള്ളില്‍ ഫ്രഷ് ജ്യൂസ് സെന്ററുണ്ട്. കാടിനകത്ത് ജ്യൂസ് സെന്ററോ എന്നല്ലെ? സംശയിക്കേണ്ട, സംഗതി സത്യമാണ്. 300 ഏക്കര്‍ ഓറഞ്ച് തോട്ടവും അതിനകത്ത് ഒരു കുഞ്ഞു ഫാം ഹൗസും. ഒരു പാലാക്കാരാന്‍ ജോയച്ചായന്റെയാണ് ഈ ഓറഞ്ച് തോട്ടം. കൂടാതെ 25000 പുതിയ ഓറഞ്ച് തൈകള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന കാഴ്ചയും വളരെ മനോഹരമാണ്. കാരണം മഞ്ഞ, പച്ച, നീല, വെള്ള എന്നി കളറിലുള്ള ചാക്കുകള്‍ക്കുള്ളിലാണ് ആ തൈകള്‍ വളരുന്നത്. നമുക്ക് ഇഷ്ടമുള്ള ഓറഞ്ച് മരത്തില്‍നിന്നു പറിച്ചെടുത്ത് ജൂസുണ്ടാക്കി കുടിക്കാം എന്നുള്ളതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.

നെല്ലിയാംപതിയിലെ മാന്‍പാറയെ അനുസ്മരിപ്പിക്കുംവിധം വളരെ ഭയാനകമായ ഒരു യാത്രക്കു തയ്യാറാണെങ്കില്‍ മുന്നോട്ടുപോയാല്‍ കാടിനു നടുവിലെ മൊട്ടക്കുന്നില്‍ എത്താം.കുത്തനെയുള്ള മലക്കയറ്റം. ജീപ്പിനല്ലാതെ മറ്റൊരു വണ്ടിക്കും കയറാന്‍ പറ്റാത്ത കുത്തനെയുള്ള പാതയാണ്. അപകടം പിടിച്ചതാണ് ആ മലകയറ്റം. എന്തായാലും ആ മൊട്ടക്കുന്നില്‍നിന്നും നോക്കിയാല്‍ ആകാശം നമ്മുടെ അടുത്തേക്ക് ഇറങ്ങി വരുന്നതായി തോന്നും. ഇവിടത്തെ കുന്നുകളില്‍ വെയില്‍ മടിച്ചു മടിച്ചാണ് ഉദിച്ചു വരിക. എപ്പോഴും തണുപ്പ്, കോടമഞ്ഞിന്റെ ചുഴികള്‍ ഏത് നട്ടുച്ചക്കും അനുഭവിക്കാന്‍ കഴിയും.

അവിടെനിന്നും മരണത്തിന്റെ താഴ് വര സന്ദര്‍ശിക്കാം. ജീപ്പിന്റെ രണ്ട് വീലുകള്‍ മാത്രം കടന്നുപോകുന്ന വീതിയില്‍ മലയുടെ ചരിവിലൂടെയുള്ള പാത. അങ്ങോട്ടേക്കോ, ഇങ്ങോട്ടേക്കോ ഒരിഞ്ച് മാറിയാല്‍ മരണത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന് ഉറപ്പ്. ആ നൂല്‍പാലത്തിലൂടെ യാത്രയിലെ അവസാന കവാടമായ സൂയിസൈഡ് പോയിന്റിലെത്താം. ചെന്താമരക്കൊക്കയുടെ ഒരു ഭാഗമായിരുന്നു അത്. പല സൂയിസൈഡ് പോയിന്റുകളും അതിന്റെ സൗന്ദര്യം കാട്ടി നമ്മളെ അതിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍, ഇവിടെ ഈ കൊക്ക അതിന്റെ ആഴത്തിലേക്ക് ഭയപ്പെടുത്തി വീഴ്ത്തുമോ എന്നു തോന്നും. എന്തായാലും അവിടെ നിന്നും മടങ്ങുമ്പോള്‍ മനസില്‍ ഒരു മോഹം കൂടി ബാക്കിയാവും. മഴത്തുള്ളികള്‍ ഈ മലനിരകളെയും ഓറഞ്ച് മരങ്ങളെയും പുണരുവാന്‍ എത്തുമ്പോള്‍, ചുറ്റും ഓറഞ്ചിന്റെ മധുരമൂറും ഗന്ധം പരന്നു കിടക്കുന്ന ആ ഫാം ഹൗസില്‍ ഒരു ദിവസം തങ്ങാന്‍ ഒരിക്കല്‍ കൂടി മലകയറണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (3 minutes ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (25 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (44 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

Malayali Vartha Recommends