Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നുമായി ജലച്ചായചിത്രം പോലെ ഇഞ്ചത്തൊട്ടി

22 AUGUST 2017 01:16 PM IST
മലയാളി വാര്‍ത്ത

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി. ആള്‍ബഹളവും വാഹനത്തിരക്കും തീരെക്കുറഞ്ഞ ഗ്രാമം. ഭൂതത്താന്‍ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ ഒരു പ്രകൃതിദൃശ്യത്തിന്റെ ജലച്ചായചിത്രം പോലെ തോന്നും. പച്ചയുടെ നിറഭേദങ്ങള്‍ പടര്‍ന്ന പുല്‍ത്തകിടികള്‍, നടുവിലൂടെ പുഴ, മെല്ലെ നീങ്ങുന്ന ചെറുവള്ളങ്ങള്‍, പശ്ചാത്തലമായി മലനിരകള്‍, പുഴയ്ക്കു കുറുകെ ഒരു തൂക്കുപാലം. ഇഞ്ചത്തൊട്ടിയെന്ന ഗ്രാമത്തിലേക്ക് ആളുകളെത്തുന്നത് ഈ തൂക്കുപാലം കാണാനാണ്. കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണിത്.

ഒരു ടൂറിസ്റ്റ് സ്‌പോട്ടിന്റെ കെട്ടും മട്ടുമൊന്നുമില്ലാത്തൊരു നാട്ടിന്‍പുറം. പാലത്തിലേക്കുള്ള വഴിയില്‍ സഞ്ചാരികളെയും കാത്ത് രണ്ടു ചെറിയ കടകള്‍. ഗ്രാമീണതയുടെ നിഷ്‌കളങ്കതയുള്ള നാട്ടുകാര്‍. ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുല്‍ത്തകിടികളില്‍ ഒഴിവുസമയം ചിലവിടാനും പുഴയില്‍ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാല്‍ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.

കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമായാണ് 2012-ല്‍ തൂക്കുപാലം നിര്‍മിച്ചത്. മുന്‍പ് പുഴ കടക്കാന്‍ കടത്തുവള്ളം മാത്രമായിരുന്നു നാട്ടുകാര്‍ക്ക് ആശ്രയം. കേരളസര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ അലൈഡ് ആന്‍ഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡാണ് പാലത്തിന്റെ രൂപകല്പനയും നിര്‍മാണവും നടത്തിയത്. 185 മീറ്റര്‍ നീളവും നാല് അടി വീതിയും ജലാശയത്തില്‍ നിന്ന് 200 മീറ്ററോളം ഉയരവുമുണ്ട് പാലത്തിന്. പാലത്തില്‍നിന്നുള്ള പുഴയുടെയും തീരത്തിന്റെയും കാഴ്ച മനോഹരമാണ്.

കോതമംഗലം-തട്ടേക്കാട് വഴിയില്‍ പുന്നേക്കാട് കവലയില്‍നിന്നു വലത്തോട്ടു തിരിഞ്ഞ് നേര്യമംഗലത്തേക്കു പോകുന്ന വഴിയിലാണ് ചാരുപ്പാറ. ഇവിടെ നിന്ന് തൂക്കുപാലത്തിലൂടെ ഇഞ്ചത്തൊട്ടിയിലേക്ക് കടക്കാം. നടത്തത്തിന്റെ താളത്തില്‍ ആടിയിളകുന്ന പാലത്തിലൂടെയുള്ള യാത്ര അല്‍പ്പം സാഹസികമായിത്തന്നെ തോന്നും. പാലത്തിന്റെ ഇരുമ്പുകമ്പികളില്‍ മുറുകെ പിടിച്ചു താഴെക്കൊന്നു നോക്കിയാല്‍ കാണാം ശാന്തസുന്ദരിയായി ഒഴുകുന്ന പുഴയെ. അപകടമാണെന്ന് അറിഞ്ഞിട്ടും തൂക്കുപാലത്തിലൂടെ ഇരുചക്ര വാഹനം കൊണ്ടുപോകുന്ന അതിസാഹസികരും കുറവല്ല. പാലം കടന്ന് ഇഞ്ചത്തൊട്ടിയില്‍ എത്തിയാല്‍ ചെറിയൊരു കടവുണ്ട്. നീണ്ട പടിക്കെട്ടുകളും പഴയ പ്രതാപ കാലത്തിന്റെ ശേഷിപ്പുകളെന്നോണം ചെറിയ കടത്തുവള്ളങ്ങളും കാണാം. പുഴയിലിറങ്ങി കാല്‍നനച്ചാല്‍ കാലില്‍ മുത്തമിടാന്‍ പരല്‍മീന്‍ കൂട്ടങ്ങള്‍ ഓടിയെത്തും.

തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികള്‍ക്കു പുന്നേക്കാട-്‌നേര്യമംഗലം വഴിയിലൂടെയും ഇവിടെ എത്താം. ഭൂതത്താന്‍കെട്ട് അണക്കെട്ടിന് മുന്‍പാണ് തൂക്കുപാലം. വൈകുന്നേമാണ് സന്ദര്‍ശനത്തിനു പറ്റിയ സമയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (9 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (28 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (54 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (9 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends