ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്...
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്. ഇന്നു പുലര്‍ച്ചെ ശ്രീകോവിലില്‍ നിന്ന് കൊടിവിളക്കിലേക്ക് ദീപം പകര്‍ന്നതോടെ ചടങ്ങുകള്‍ ആരംഭിച്ചു.
വിവിധ ദേശങ്ങളില്‍ നിന്നു ഭക്തര്‍ ഇന്നലെ തന്നെ എത്തിത്തുടങ്ങി.കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിച്ചു. തുടര്‍ന്നു മേല്‍ശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകര്‍ന്നു. ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു മൂലബിംബം എത്തിച്ചു
രാവിലെ ഒന്‍പതിനു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നു പൊങ്കാല ഉദ്ഘാടനം ചെയ്തു. മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തുടര്‍ന്നു വിളിച്ചുചൊല്ലി പ്രാര്‍ഥന.
മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി നിലവറ ദീപം കൊളുത്തിയെടുത്തു പണ്ടാരയടുപ്പില്‍ അഗ്നി തെളിയിച്ച ശേഷം വാര്‍പ്പില്‍ ഉണക്കലരിയിടും.
പണ്ടാരയടുപ്പില്‍ നിന്നു പകരുന്ന ദീപം മറ്റു പൊങ്കാലയടുപ്പുകളിലേക്കു കൈമാറി. പൊങ്കാലയൊരുങ്ങുമ്പോള്‍ 51 ജീവതകളിലായി ദേവീചൈതന്യം പൊങ്കാല തളിക്കാന്‍ പുറപ്പെടും. ജീവതകള്‍ തിരിച്ചെത്തിയ ശേഷം ഉച്ചദീപാരാധനയോടെ ചടങ്ങുകള്‍ സമാപിക്കുന്നതാണ്.
കെഎസ്ആര്‍ടിസി ക്ഷേത്രത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha