Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബൊളീവിയൻ പീഠഭൂമി അഥവാ ഭയത്തിന്റെ മലനിരകള്‍

29 MARCH 2017 05:22 PM IST
മലയാളി വാര്‍ത്ത

സമുദ്രനിരപ്പില്‍ നിന്ന് 12,000 മുതല്‍ 16,000 അടി വരെ ഉയരത്തിലാണ് ബൊളീവിയന്‍ പീഠഭൂമിയുടെ സ്ഥാനം. ഇതിലൂടെയുള്ള യാത്ര അതികഠിനമാണ്.
ചന്ദ്രനിലെ ഭൂപ്രകൃതിക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ. സാഹസികത ഇഷ്ടമുള്ളവർക്കായി ഈ യാത്ര സമർപ്പിക്കുന്നു. ഇത്രയും ഉയരത്തില്‍ മനുഷ്യശരീരം കാലവസ്ഥയുമായി താദാത്മ്യം പ്രാപിക്കാന്‍ ദിവസങ്ങളെടുക്കും. എന്നാല്‍പ്പോലും ഉറക്കമില്ലാത്ത രാവുകളും ഹൃദയത്തിന്റെതാളത്തിലും മിടിപ്പിലുമുള്ള വ്യത്യാസങ്ങളും വേണ്ടത്ര പ്രാണവായുവിന്റെ അഭാവം നിമിത്തം ശ്വാസം നിലയ്ക്കുന്നതു പോലെയുള്ള അവസ്ഥയും ഒക്കെ ബൊളീവിയൻ യാത്രയുടെ കൂടെപ്പിറപ്പാണ്.
ജനജീവിതം ഈ ഭാഗത്ത് അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ, ആധുനിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായി നമ്മള്‍ കരുതുന്ന ഒന്നും ഇവിടെ ലഭ്യമല്ല. ഇവിടെ എത്തിക്കഴിഞ്ഞാൽ വളരെ ആഡംബര പൂർണ്ണമായ ഹോട്ടലുകളൊന്നും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവില്ല. പകരം വളരെ പരിമിതമായ സൗകര്യങ്ങളെ ഇവിടെ കിട്ടുകയുള്ളു. അതുകൊണ്ടു തന്നെ സാഹസികതയോടൊപ്പം ക്ഷമ ശീലവും ഉള്ളവർക്കേ ഈ യാത്ര സുഗികുകയുള്ളു.
വൈദ്യസഹായം പേരിനുപോലുമില്ല. എന്തെങ്കിലും സംഭവിച്ചാല്‍ വിധി എന്നു കരുതാനേ നിവൃത്തിയുള്ളു. പകല്‍ പൊള്ളുന്ന വെയില്‍, രാത്രിയില്‍ കമ്പിളികളാല്‍ മൂടിയാല്‍ പോലും സഹിക്കാനാവാത്ത തണുപ്പ്, പ്രാണവായുവിന്റെ കുറവ്... ഇതൊക്കെയാണ് ഇവിടുത്തെ കാലാവസ്ഥ. എങ്കിലും ഇവിടെ പ്രകൃതിയുടെ മായികഭാവം അതിന്റെ പാരമ്യത്തില്‍ ആസ്വദിക്കാം. മഞ്ഞണിഞ്ഞ കൊടുമുടികളും അഗ്‌നിപര്‍വതങ്ങളും ഫ്‌ളൂറസന്റ് നിറമുള്ള തടാകങ്ങളും അതില്‍ നിറയെ ഫ്‌ളാമിംഗോ പക്ഷികളും... ചൂടു നീരുറവകള്‍, അനന്തതയില്‍ അലിയുന്ന ഒന്നുമില്ലായ്മയുടെ വിശാലത... ഇതാണ് ബൊളീവിയൻ പീഠഭൂമി.
പ്രകൃതിയുടെ ഈ മാസ്മര സൗന്ദര്യം ആസ്വദിച്ച് തുടങ്ങിയാൽ പിന്നെ അതുവരെ അറിഞ്ഞ കഷ്ടതകളൊന്നും വലുതായി തോന്നുകയില്ല. ഒരു സഞ്ചാരിയുടെ സ്വപ്ന യാത്രയ്ക്കുള്ള ചേരുവകള്‍ എല്ലാം ഇവിടെ ചേരുംപടി ചേര്‍ത്തിരിക്കുന്നു. വെറും 10,000 ആളുകള്‍ മാത്രം താമസിക്കുന്ന ഉയുണി, ദരിദ്രമായ, പൊട്ടിപ്പൊളിഞ്ഞ തെക്കുപടിഞ്ഞാറന്‍ ബൊളീവിയയിലെ ഒരു ചെറുപട്ടണം. ഇതാണ് പ്രവേശനകവാടം. അവിടെയെത്തിയാലേ ബൊളീവിയയിലേക് പോകാൻ കഴിയു. സഞ്ചാരികളെ കൊണ്ടുമാത്രം ജീവിക്കുന്ന ഈ പട്ടണത്തില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. എല്ലാം പൊതു സൗകര്യങ്ങൾ മാത്രം.
ഇവിടെ നിന്നും പീഠഭൂമിയിലേയ്ക്കുള്ള യാത്ര ഫോര്‍വീല്‍ ഡ്രൈവില്‍ മാത്രമേ സാദ്ധ്യമാവൂ. ആ ഭാഗം മുഴുവന്‍ കുന്നും മലകളുമാണ്. മറ്റൊരു കൗതുകകരമായ കാഴ്ച, പാറകളുടെ ഗാലറിയാണ്. കറുത്ത പാറക്കൂട്ടങ്ങളല്ല, ചെമ്മണ്‍ നിറമുള്ളവ. അവ ആയിരവും പതിനായിരവും ഒന്നുമല്ല, ലക്ഷക്കണക്കിനാണ്. കുറച്ചു ദൂരംകൂടി യാത്ര തുടരുമ്പോള്‍ മരുഭൂമിക്ക് നടുവില്‍ ഒരു മരം മാത്രം നില്‍ക്കുന്നു. അത്യപൂര്‍വമായ ഒരു കാഴ്ച. അടുത്തു എത്തുമ്പോഴാണ് സത്യം തിരിച്ചറിയുന്നത്. 'ആര്‍ബോള്‍ ദി പിയേദ്ര' എന്നു വിളിക്കുന്ന കല്ലുകൊണ്ടുള്ള മരമാണിത്. കാറ്റിന്റേയും സൂര്യന്റെയും സ്‌നേഹലാളനകള്‍ ഒരു പാറയ്ക്ക് മരത്തിന്റെ ജന്മം കൊടുത്തിരിക്കുന്നു. അത് കാണുമ്പോൾ നമുക് വളരെ അത്ഭുതം തോന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends