ശിവന്റെ മുഖമുള്ള നാട് അഥവാ മലകളുടെ പട്ടണം

ഈ പൊള്ളുന്ന ചൂടുകാലത്ത് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടൊരു യാത്ര പോയാലോ. മനസും ശരീരവും ഒരുപോലെ കുളിർമയേകാൻ പറ്റിയ ഒരു സ്ഥലമായാലോ. അത്തരമൊരു സ്ഥലമാണ് ഷിമോഗ. ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു പട്ടണമാണ് ഷിമോഗ. കർണാടക സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ പട്ടണമാണ് ഇത്. ശിവന്റെ മുഖമുള്ള നാട് എന്നും മനോഹര മൺപാത്രമെന്നുമൊക്കെ അർത്ഥം വരുന്നതാണ് ഷിമൊഗ, മലകളുടെ പട്ടണം എന്നും അറിയപ്പെടുന്നു. കിഴക്കിന്റെ സ്വര്‍ഗം എന്നാണ് പ്രദേശവാസികള്‍ ഷിമോഗയെ വിളിക്കുന്നത്. ഇവിടെയെത്തുന്നവര്‍ ഒരുതരത്തിലും നിരാശരാകേണ്ടി വരില്ല എന്നത് തന്നെ കാരണം. ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന കന്നഡ വാക്കിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിലെ പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. മലനാടിന്റെ ഭാഗമായ ഷിമോഗയിലേക്ക് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം.
പ്രകൃതി ദൃശ്യങ്ങൾ കൊണ്ടും തീർത്ഥാടന കേന്ദ്രങ്ങൾ കൊണ്ടും അനുഗ്രഹീതമാണ് ഇവിടം. ഷിമോഗയുടെ മണ്ണില്‍ സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാമുണ്ട്. ക്ഷേത്രങ്ങള്‍, കുന്നുകള്‍, നിബിഢവനങ്ങള്‍ ഇവയെക്കെല്ലാം പുറമേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ജോഗ് ഫാള്‍സും ഷിമോഗ കാണികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നു.
ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം മൂന്ന് സ്ഥലങ്ങളിൽ നിന്ന് ദർശിക്കാവുന്നതാണ്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. കർണാടകത്തിലെ വൈദ്യുതിയുടെ നിർണ്ണായക ഉറവിടവും ഇതു തന്നെയാണ്.
മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രപോകുന്നവര്‍ക്ക് താവളമൊരുക്കുക എന്ന ജോലികൂടി ചെയ്യുന്നുണ്ട് ഷിമോഗ. മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിയ്ക്കുന്നത് ഇവിടെയാണ്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോര പ്രദേശമാണിവിടം.
ബുദ്ധ, ജൈനമതങ്ങളില്‍ നിന്നും ഹിന്ദുമതത്തെ സംരക്ഷിച്ച് നിര്‍ത്താനായി ജഗദ്ഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച ശാരദമാഠത്തിലേക്ക് ഷിമോഗയില്‍ നിന്നും കൃത്യം 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതും സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രം ആണ്. ജൂലൈ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഷിമോഗ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. നിരവധി റിസോര്‍ട്ടുകളും താരതമ്യേന ചെലവ് കുറഞ്ഞ ഹോട്ടലുകളും ഷിമോഗയില്‍ താമസസൗകര്യമൊരുക്കുന്നു.
കര്‍ണാടകത്തിന്റെ അപ്പക്കൊട്ടയെന്നും അരിപ്പാത്രമെന്നുമുള്ള വിശേഷണങ്ങളുണ്ട് ഷിമോഗയ്ക്ക്. ഷിമോഗയുടെ കൃഷിഭൂമിയെ ഫലഭൂയിയ്ടമാക്കിക്കൊണ്ട് ഒഴുകുന്ന അഞ്ച് നദികളാണ് ഈ പേരുകള്‍ സമ്മാനിച്ചത്. സഹ്യാദ്രിയുടെ ശീതളച്ഛായയും താരതമ്യേന സമ്പന്നമായ മഴക്കാലവും ഈ അഞ്ച് നദികളെയും ഷിമോഗയെയും സമ്പന്നമാക്കുന്നു.
വിവിധയിനത്തില്‍പ്പെട്ട പക്ഷികളുടെ കേന്ദ്രമായ ഗദാവി പക്ഷിസങ്കേതം ഷിമോഗയിലെ ഒരു പ്രധാനപ്പെട്ട കാഴ്ചയാണ്. അപൂര്‍വ്വമായ നിരവധി പക്ഷികള്‍ ഇവിടെയുണ്ട്. ജൂണ്‍ മുതല്‍ ഡിസംബര്‍ മാസം വരെ ദേശാടനക്കിളികലെത്തിച്ചേരുന്നു ഇവിടെ. പക്ഷിസങ്കേതത്തിന് നടുവിലായി 0.73 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന തടാകമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.പക്ഷിനിരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഗദാവി പക്ഷിസങ്കേതം വിളിക്കപ്പെടുന്നത്. ഷിമോഗയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഗദാവി പക്ഷിസങ്കേതത്തിലേക്ക്. ഇവിടെയെത്തുന്നവർക്ക് ഒരിക്കലും നിരാശരാകേണ്ടി വരില്ല.
https://www.facebook.com/Malayalivartha