Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു: ദീർഘ വീക്ഷണമില്ലാതെ പോയി പോലീസിന്:- രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ സന്ദീപിന്റെ അടുത്ത് ഒറ്റയ്ക്കാക്കുമായിരുന്നോ..? പൊട്ടിത്തെറിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി

11 MAY 2023 03:44 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ വന്ദനാ ദാസിന്റെ മരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്നും, പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു.

ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂവെന്ന് സുരേഷ് ഗോപി പറയുന്നു.

അതേ സമയം ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു,ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

സംഭവം സംബന്ധിച്ച് എഡിജിപി റിപോർട്ട് സമർപിച്ചു.ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു.അലസമായി വിഷയത്തെ സർക്കാർ കാണരുത്.ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്.പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്‍റെ പരാജയമാണ്.ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ചറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.

സംവിധാനത്തിന്‍റെ പരാജയമാണിത്. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.സംഭവങ്ങൾ ഉണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് എഡിജിപി അജിത്കുമാർ ഓൺലൈനായി വീഡിയോ പ്രസന്‍റേഷൻ നടത്തി. ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.എന്നാല്‍ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു.പോലീസിനെയല്ല കുറ്റം പറയുന്നത് , മറിച്ച് സംവിധാനത്തിന്‍റെ പരാജയമാണിത്. ആശുപത്രിയിൽ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

 

ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോൾ ഉണ്ടാക്കുമേെന്ന് പൊലീസ് അറിയിചചു.ആശുപത്രിയിൽ ഉൾപ്പെടെ പോലിസ് സേവനം ഉറപ്പാക്കുമെന്നും എ ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ ആക്രമണം അരങ്ങേറിയതും ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ടതും. കൊലപാതകത്തിന് ശേഷവും പ്രതി സന്ദീപിന്‍റെ ബഹളം തുടരുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലെ സെല്ലിലാക്കിയ സന്ദീപ്

 

അവിടെയും ബഹളം തുടരുകയായിരുന്നു. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. സന്ദീപിന്‍റെ നിരീക്ഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറയുന്നു. സി സി ടി വി നിരീക്ഷണവും ഉദ്യോഗസ്ഥരുടെ പൂർണ സമയ നിരീക്ഷണത്തിലുമായിരിക്കും പ്രതി. രാത്രി സന്ദീപിന്‍റെ രക്ത സാമ്പിൾ വീണ്ടും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (2 minutes ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (4 minutes ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (49 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (54 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (2 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (3 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (3 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Malayali Vartha Recommends