ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇക്കണോമിക് സര്‍വീസില്‍ 14 ഒഴിവും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 32 ഒഴിവുമാണുള്ളത്.
യോഗ്യത:
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്: ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ് എന്നിവയിലുള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ വിഷയമായി പഠിച്ചുള്ള ബിരുദം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലുളള ബിരുദാനന്തരബിരുദം. പരീക്ഷയെഴുതിഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
200 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലൂടെ ഫീസ് അടയ്ക്കാം. www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ പ്രാഥമിക വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ഫീസ് അടയ്ക്കാനുള്ള പേഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് തൊട്ടടുത്ത പ്രവൃത്തിദിവസം ഫീസ് അടയ്ക്കണം. ഏപ്രില്‍ 15 ആണ് ഫീസ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
അപേക്ഷിക്കേണ്ടവിധം:
www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാന്‍. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എന്നിവയിലേതെങ്കിലുമൊന്നിലേക്കാണ് അപേക്ഷിക്കേണ്ടത്. 21-30 വയസ് വരെയാണ് പ്രായപരിധി.
ഫീസ് അടച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.പ്രിന്റൗട്ടോ മറ്റ് രേഖകളോ തപാലില്‍ അയക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 16.
https://www.facebook.com/Malayalivartha