Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ജോലി ലഭിക്കുമെന്ന് ഉറപ്പിക്കാൻ തെരഞ്ഞെടുക്കാം ഈ കോഴ്‌സുകൾ

27 SEPTEMBER 2023 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി



വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ ഏറ്റവും കൂടുതൽ ജോലി ഏത് മേഖലയിലെന്ന് അറിയുമോ? രാജ്യത്തിനകത്തും വിദേശത്തും ഒരുപോലെ സാദ്ധ്യതയേറെയുള്ളതാണ് ലോജിസ്റ്റിക് കോഴ്സുകൾ. എന്നാൽ കോഴ്സിനെക്കുറിച്ചും, പഠനസാദ്ധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ട്. ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യക്കാരിലെത്തിക്കുന്ന പ്രക്രിയയാണ് ലോജിസ്റ്റിക്സ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുന്ന മേഖലയാണിത്.

ലോകത്തെമ്പാടുമുള്ള ഷിപ്പിംഗ്, എയർലൈൻ, റോഡ് ഗതാഗതം, ഫ്രൈറ്റ് ഫോർവേഡിംഗ്, കയറ്റുമതി, ഇറക്കുമതി, സെയിൽസ്, മാർക്കറ്റിംഗ്, ഓഫീസ് നിർവ്വഹണം, കസ്റ്റമർ സർവീസ്, ഡോക്യുമെന്റഷൻ എന്നിവയെല്ലാം ലോജിസ്റ്റിക്സിൽപ്പെടുന്നു. രാജ്യത്ത് പ്രതിവർഷം ഒരുലക്ഷത്തോളം ലോജിസ്റ്റിക്സ് വിദഗ്ദ്ധരുടെ ആവശ്യമുണ്ട്. വ്യാപാര വിനിമയ രംഗത്ത് ആഗോളതലത്തിൽ പ്രവർത്തിക്കാൻ ലോജിസ്റ്റിക് വിദഗ്ദ്ധർക്കാകും.

ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്സുകൾക്കാണ് സാദ്ധ്യതയേറെ. ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവരെയാണ് രാജ്യത്തെ ലോജിസ്റ്റിക് കമ്പനികൾക്ക് ആവശ്യം.

ലോജിസ്റ്റിക്സ് മേഖലയിൽ നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബി.ബി.എ /ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ് കോഴ്സിന് ചേരാം. ഇതിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.

ബിരുദധാരികൾക്ക് എം.ബി.എ /പി.ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് കോഴ്സിന് ചേരാം. നിരവധി ഹ്രസ്വകാല സ്പെഷ്യലൈസേഷൻ കോഴ്സുകളുമുണ്ട്. International Ocean Freight Logistics Professional ഒരു മാസത്തെ മികച്ച സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. eeeeeeeeeeeeeeeeeeeeeee eeeeeeeeeeeee

ഇന്ത്യ മാരിടൈം യൂണിവേഴ്സിറ്റിയിൽ മികച്ച ലോജിസ്റ്റിക് പ്രോഗ്രാമുണ്ട്. കൊച്ചിയിലെ ഫിഷറീസ് സർവകലാശാല, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്‌മന്റ് കോഴ്സുകളുണ്ട്.

കാക്കനാട് ഇൻഫോപാർക്കിലുള്ള എസ്.സി.എം ഹബ്ബിലും മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. അമേരിക്ക, യു.കെ, കാനഡ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ലോജിസ്റ്റിക് മാനജ്മെന്റ് പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളുണ്ട്.

ഉപരിപഠന സാദ്ധ്യതകളേറെയുള്ള മേഖല കൂടിയാണിത്. രാജ്യത്ത് പോർട്ടുകളും വിമാനത്താവളങ്ങളും കാർഗോ സിസ്റ്റവും കൂടുതലായി രൂപപ്പെടുമ്പോൾ മികച്ച സ്ട്രാറ്റജിക് ഓപ്പറേഷൻസ് രീതി പ്രാവർത്തികമാക്കാൻ ലോജിസ്റ്റിക് മാനേജ്‌മന്റ് വിദഗ്ദ്ധർക്കാകും.

വിഴിഞ്ഞം പോർട്ട് ആരംഭിക്കുന്നതോടെ പോർട്ട്മാനേജ്മെന്റിനോടൊപ്പം ലോജിസ്റ്റിക്സ് തൊഴിലുകൾക്ക് സാദ്ധ്യതയേറും.ഉപരിതല ഗതാഗതമേഖലയിലും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ, ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യ എന്നിവയിലും ലോജിസ്റ്റിക്സിന് അനന്ത സാദ്ധ്യതകളുണ്ട്. ജലഗതാഗത സാദ്ധ്യതകൾ അനുദിനം വർദ്ധിച്ചു വരികയാണ്. ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യം, അഭിരുചി എന്നിവ പ്രത്യേകം വിലയിരുത്തണം.

അംഗീകാരമുള്ള ലോജിസ്റ്റിക് സ്കൂളുകളിൽ മാത്രമേ ചേരാവൂ. പ്ലേസ്‌മെന്റ്, യോഗ്യരായ അദ്ധ്യാപകർ, ഭൗതിക സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം.

വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ വരുന്ന അഞ്ച് വർഷക്കാലയളവിൽ പ്രത്യക്ഷമായും പരോക്ഷമായും അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് ഇവിടെ വരാനിരിക്കുന്നത്. ലോകത്ത്‌ ഉപരിതല, വ്യോമ ഗതാഗതത്തെ അപേക്ഷിച്ച് കടൽവഴിയുള്ള ഗതാഗതത്തിനും, ചരക്കു നീക്കത്തിനും 75 ശതമാനത്തോളം അധിക സാദ്ധ്യതകളുണ്ട്. ഇതിലൂടെ നിരവധി ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽതല തൊഴിലുകൾ രൂപപ്പെട്ടുവരുന്നു.

മാരിടൈം മേഖലയിൽ സാങ്കേതികവിദ്യ, മാനേജ്മെന്റ്, സ്കിൽ വികസനം എന്നിവ കൈവരിച്ചവരുടെ വലിയ ക്ഷാമം നിലനിൽക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം ആവശ്യകതയുടെ ഒരുശതമാനത്തിൽ താഴെ മാത്രമാണ്. ഐ.ടി.ഐ, ഡിപ്ലോമ, എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് സാങ്കേതിക മേഖലയിൽ യഥേഷ്ടം അവസരങ്ങൾ ലഭിക്കും.

ലോജിസ്റ്റിക് മാനേജ്‌മന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനിയറിംഗ്, ഷിപ് ബിൽഡിംഗ്, നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ എൻജിനിയറിംഗ്, ഐ.ടി, കംപ്യൂട്ടർസയൻസ് പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വിഴിഞ്ഞം പോർട്ടിലുള്ളത്. ഉദ്യോഗാർത്ഥികൾക്ക്‌ ആഗോളതലത്തിൽ വിദേശ, ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളിൽ അവസരങ്ങൾ ലഭിക്കും.

അക്കൗണ്ടിംഗ് മാനേജ്മെന്റ്, ബിസിനസ്സ് ഇക്കണോമിക്സ്, ഡാറ്റാ മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാര വിനിമയ കോഴ്‌സുകൾ, ഫിഷറീസ് ടെക്നോളജി, സംസ്കരണം വിപണനം, ഗുണനിലവാരം ഉറപ്പുവരുത്തൽ, കയറ്റുമതി എന്നിവയിൽ മികച്ച അവസരങ്ങൾ മലയാളികൾക്ക് ലഭിക്കും. ആസ്‌ടേലിയയിലും യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലും അമേരിക്കയിലും മികച്ച തൊഴിലവസരങ്ങൾ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്, സാങ്കേതിക മേഖലയിലുണ്ട്‌.

മാരിടൈം നിയമം, ഫിഷറീസ് ആൻഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ്, നോട്ടിക്കൽ സ്റ്റഡീസ്, കാലാവസ്ഥ വ്യതിയാനം, പോർട്ട് മാനേജ്‌മന്റ്, പോർട്ട് ഓപ്പറേഷൻസ്, മാരിടൈം സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകൾ തുടങ്ങി 10, 12 ക്ലാസ് പഠനം പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കും ചെയ്യാവുന്ന നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്‌.

ബിരുദധാരികൾക്ക് ചെയ്യാവുന്ന നിരവധി ഓൺലൈൻ കോഴ്സുകളുമുണ്ട്. സുസ്ഥിര വികസനത്തിൽ ഏറെ ഗവേഷണ സാദ്ധ്യതകളുമുണ്ട്. പഠനത്തിനുശേഷം ഇ കോമേഴ്‌സ് വ്യവസായ മേഖലകൾ, ഷിപ്പിംഗ്, എയർ ലൈൻ, ട്രേഡിംഗ് കമ്പനികൾ, ഡിഫെൻസ് ട്രേഡിംഗ് കമ്പനികൾ, റെയിൽവേ, കൺസ്ട്രക്‌ഷൻ കമ്പനികൾ, ഫാക്ടറി നിർമ്മാണ കമ്പനികൾ, കയറ്റുമതി-ഇറക്കുമതി കമ്പനികൾ, വെയർ ഹൗസിംഗ്, ഫ്രൈറ്റ് ഫോർവേഡിംഗ് കമ്പനികൾ മുതലായവയിൽ തൊഴിൽ ലഭിക്കും. സംരംഭകരായി ട്രേഡിംഗ് കമ്പനികൾ തുടങ്ങാൻ അവസരങ്ങളുമുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (5 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (6 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (6 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (6 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (6 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (7 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (7 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (7 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (9 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (10 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (11 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends