Widgets Magazine
12
Dec / 2017
Tuesday

ഭൗമസൂചിക രജിസ്‌ട്രേഷന്‍ കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

10 AUGUST 2017 05:40 PM IST
മലയാളി വാര്‍ത്ത

ഒരു നഗരത്തിന്റെയോ ദേശത്തിന്റെയോ രാജ്യത്തിന്റെയോ പേരിനൊപ്പം അവിടുത്തെ ഉത്പന്നങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനെയാണ് ഭൗമസൂചിക ( ജി.ഐ. പേറ്റന്റ്)രജിസ്‌ട്രേഷന്‍ കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യ വിശ്വവ്യാപാര സംഘടനയില്‍ അംഗമായതോടെ ഉല്പന്നങ്ങളുടെ/ചരക്കുകളുടെ ഭൗമസൂചിക രജിസ്‌ട്രേഷന്‍ ആക്ട് 1999ല്‍ പാസാക്കി. 2003 സെപ്റ്റംബര്‍ 15 മുതല്‍ ഈ ആക്ട് പ്രാബല്യത്തിലുണ്ട്. ഈ ആക്ടിന്റെ സെക്ഷന്‍ -7 (3), 17, 2 (എഫ്) തുടങ്ങിയവ ജി ഐ രജിസ്‌ട്രേഷനെ പ്രതിപാദിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഇതിന്റെ ആദ്യ പടി.
ഭൂപ്രകൃതിയുടെയും പ്രദേശത്തിന്റെയുംകൃഷി രീതിയുടെയും പ്രത്യേകത കൊണ്ട് ഉത്പന്നങ്ങള്‍ക്കുണ്ടാകുന്നപ്രത്യേക ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്ര ഗവണ്മെന്റ് ഭൗമസൂചിക രജിസ്‌ട്രേഷന്‍ നല്‍ക്കുന്നത്. പേറ്റന്റ് കിട്ടിക്കഴിഞ്ഞാൽ ഉല്പാദിപ്പിക്കുന്ന പ്രദേശത്തിന്റെ പേരോടുകൂടി ആയിരിക്കും പിന്നീട് ഉത്പന്നം അറിയപ്പെടുന്നത്. ഉദാ: മറയൂർ ശർക്കര, ആറന്മുള കണ്ണാടി മുതലായവ. ഇത്തരത്തില്‍ജി.ഐ രജിസ്‌ടേഷന്‍ ലഭിക്കുന്ന ഉത്പന്നത്തിന് ലോക വ്യാപാര സംഘടനയുടെ( വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍) ഡബ്ല്യു.ടി.ഒ /അംഗീകാരത്തിലും ഉള്‍പ്പെടും.സംഘങ്ങള്‍ക്കും കര്‍ഷക കുട്ടായ്മകള്‍ക്കും മാത്രമാണ്ഇത്തരത്തില്‍ജി.ഐരജിസ്‌ട്രേഷന്‍ നല്‍ക്കുകയുള്ളു. ലോക വ്യാപാര സംഘടനയുടെകരാര്‍ അനുസരിച്ച്ഇന്ത്യയില്‍ 300 ഉത്പന്നങ്ങള്‍ക്കാണ്2003സെപ്റ്റംബറില്‍ നിലവില്‍ വന്ന ട്രേഡ്റിലേറ്റഡ് ആസ്പക്റ്റ് ഇന്‍ഡലക്വ്ച്ചല്‍ പ്രോപ്പര്‍ട്ടിറൈറ്റ്‌സ്(ട്രിപ്‌സ്) നിയമ പ്രകാരം ജി.ഐ അനുവദിച്ചിട്ടുള്ളത്.
ജി.ഐ പേറ്റന്റ് കിട്ടിക്കഴിഞ്ഞാൽ പിന്നീട് ഉത്പന്നങ്ങളുടെ പേര്ഉപയോഗിക്കാന്‍ പിന്നീട് കര്‍ഷക കൂട്ടായ്മകള്‍ക്ക് മാത്രമേ അനുവാദമുള്ളു. ജി.ഐ ഉത്പന്നങ്ങള്‍ ലോകത്ത് ഏതെങ്കിലും രാജ്യത്ത് വ്യാജമായി വില്‍പനക്ക് ശ്രമിച്ചാല്‍ അതാത് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമാനുസൃത നടപടികള്‍ക്ക് വിധേയമാകും. ഇന്ത്യയില്‍ മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കുന്ന ശിക്ഷയാണ് ജി.ഐ ഉത്പന്നത്തിന്റെ പേരിലുള്ള അനധികൃത വില്‍പനയ്ക്കു ലഭിക്കുക.
ഡാര്‍ജിലിങ് തേയിലയാണ് ഇന്ത്യയില്‍ ആദ്യമായി ജി ഐ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സ്ഥലനാമങ്ങള്‍ ചേര്‍ത്തുള്ള അതിവിശിഷ്ട കരകൗശലകാര്‍ഷികവ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവക്ക് ജി ഐ രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. കേരളത്തില്‍ ഏപ്രില്‍ 2004ല്‍ ആദ്യമായി ജി ഐ രജിസ്‌ട്രേഷന്‍ നേടിയത് കരകൗശല ഉല്‍പ്പന്നമായ ആറന്മുള കണ്ണാടിക്കാണ്. അതത് രാജ്യത്തെ ഓഫീസിലാണ് ജി ഐ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ജി ഐ രജിസ്ട്രി. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉല്‍പ്പന്നത്തിന്റെ വിവരശേഖരം അതത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനകളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു. 10 വര്‍ഷത്തേക്കാണ് ആദ്യഘട്ടത്തില്‍ ജി ഐ രജിസ്‌ട്രേഷന്‍. പിന്നീടത് പുതുക്കണം.ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനില്‍ നിന്ന് വ്യത്യസ്തമാണ് ജി ഐ രജിസ്‌ട്രേഷന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (20 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (28 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (30 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (38 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (47 minutes ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (1 hour ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (2 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (2 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (3 hours ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (4 hours ago)

Malayali Vartha Recommends