Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

91-ാം വയസ്സില്‍ ബിരുദം നേടിയ കിംലാന്‍ ജിനാകുല്‍ മുത്തശ്ശി

12 AUGUST 2017 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രധാനപ്പെട്ട പല പരീക്ഷകൾക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 5 ആണ്. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികൾക്കായി ഇതാ ചില ചോദ്യങ്ങൾ.... .

പഠിക്കുന്നതിനു പ്രായമുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചതിനുശേഷം വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയ മുത്തശ്ശി നീണ്ട 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടി. തായ്‌ലന്‍ഡിലാണ് സംഭവം. കിംലാന്‍ ജിനാകുല്‍ എന്നാണ് ഈ മിടുക്കി മുത്തശ്ശിയുടെ പേര്.

മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചു. മക്കളെല്ലാം പഠിച്ച് ഒരു നിലയിലെത്തിയ ശേഷം ആ അമ്മ വീണ്ടും പുസ്തകങ്ങളുമായി പഠിക്കാന്‍ തുടങ്ങി . 19 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ 91-ാം വയസ്സില്‍ ബിരുദം നേടുകയും ചെയ്തു.

 

തായ്‌ലന്‍ഡിന്റെ വടക്ക് ഭാഗത്തുള്ള ലാംപാങ്ങ് പ്രവിശ്യയില്‍ നിന്നുള്ള കിംലാന്‍ സ്‌കൂളില്‍ മികച്ച വിദ്യാർഥിനിയായിരുന്നു. പക്ഷേ, കുടുംബം ബാങ്കോക്കിലേക്ക് കുടിയേറുകയും കിംലാന്‍ വിവാഹിതയാവുകയും ചെയ്തതോടെ പഠിക്കുകയെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തനിക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കുന്നതിലായി പിന്നെ ശ്രദ്ധ. അങ്ങനെ അഞ്ചു മക്കളില്‍ നാലു പേരും ബിരുദാനന്തരബിരുദകാരായി. കൂട്ടത്തിലൊരാള്‍ അമേരിക്കയില്‍ പോയി ഡോക്ടറേറ്റും സ്വന്തമാക്കി.

കുട്ടികള്‍ക്കു പഠനത്തോടുള്ള ആവേശം കണ്ടാണ് കിംലാനും വീണ്ടും പഠിച്ചാലെന്താ എന്ന ചിന്ത വന്നത്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന പെണ്‍മക്കളിലൊരാള്‍ സുഖോതായ് തമ്മതിരാത് യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിനു ചേര്‍ന്നപ്പോള്‍ കിംലാനും ഒപ്പം ചേര്‍ന്നു. അന്ന് കിംലാന് പ്രായം 72 വയസ്സ്.

പക്ഷേ, വിധി ഈ മുത്തശ്ശിക്ക് മുന്നില്‍ പ്രതിബന്ധമായി വന്നത് മരണത്തിന്റെ രൂപത്തിലാണ്. പെണ്‍മക്കളിലൊരാളുടെ മരണം കിംലാനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. അതോടെ കുറേ വര്‍ഷത്തേക്കു പഠനം വീണ്ടും തടസ്സപ്പെട്ടു. 85-ാം വയസ്സിലാണ് പഠനത്തില്‍ വീണ്ടുമൊരു കൈ നോക്കാന്‍ ഇറങ്ങുന്നത്. ഇക്കുറി ഹ്യൂമന്‍ ഇക്കോളജി ആയിരുന്നു വിഷയം.

രാവിലെ എണീറ്റ്, ബുദ്ധ ഭിക്ഷുക്കള്‍ക്കു ഭിക്ഷ നല്‍കി, സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തിയ ശേഷമാണ് കിംലാന്‍ പഠിക്കാനിരുന്നത്. പ്രായം ശരീരത്തെ ബാധിച്ചു തുടങ്ങിയെങ്കിലും മനസ്സ് അപ്പോഴും ഉണര്‍ന്നിരുന്നതായി കിംലാന്‍ പറയുന്നു. പഠിക്കാനുള്ള പ്രധാന പോയിന്റുകള്‍ മാര്‍ക്ക് ചെയ്തു വച്ചും ഇടയ്ക്ക് റിവൈസ് ചെയ്തും പഠനം മുന്നേറി. ഇടയ്ക്ക് ചില വിഷയങ്ങള്‍ ജയിച്ചു. ചിലത് പരാജയപ്പെട്ടു. പക്ഷേ, മനസ്സ് മടുക്കാതെ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ പ്രായം സുല്ലിട്ട് മാറിനിന്നു . കിംലാന്‍ വിജയകരമായി ബിരുദപഠനം പൂര്‍ത്തിയാക്കി. തന്റെ മകളുടെ ആത്മാവ് ഈ വിജയം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്ന് കിംലാന്‍ മുത്തശ്ശി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (31 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (37 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (40 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (44 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (47 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (53 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends