മികച്ച നടനുളള ദേശീയ പുരസ്‌കാരം താന്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ ത്യജിക്കാന്‍ തയ്യാറാണ്; അക്ഷയ് കുമാര്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ പിന്നാലെ വിവാദങ്ങളുംഅതിനൊപ്പം ഉണ്ടായിരുന്നു. മികച്ച നടനുളള ദേശീയ പുരസ്‌കാരം താന്‍ അര്‍ഹിക്കുന്നില്ലെങ്കില്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത നാനാവതി കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ജൂറി അക്ഷയ് കുമാറിന് ഈ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയുടെ തീരുമാനം ഇതോടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇതിനു പിന്നാലെയാണ് അക്ഷയ് വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. 25 വര്‍ഷം സിനിമാ രംഗത്തു പ്രവര്‍ത്തിച്ചതിനു ശേഷമാണ് താന്‍ ഈ പുരസ്‌കാരം നേടുന്നതെന്നും എല്ലാവര്‍ഷവും പുരസ്‌കാര പ്രഖ്യാപനം വരുമ്പോള്‍ ഇത്തരത്തിലുള്ള വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.
പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ് കുമാറിന് അവാര്‍ഡ് ലഭിച്ചതെന്നായിരുന്നു വലിയൊരു വിഭാഗത്തിന്റെയും അഭിപ്രായം. വിമര്‍ശനവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് ത്യജിക്കാന്‍ തയ്യാറാണെന്ന് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha