മാനസികമായി ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടാകും, ചെറിയ രീതിയില്‍ ഇവര്‍ക്കിടയില്‍ പിണക്കങ്ങളുണ്ടാകും, ജോത്സ്യന്‍ പ്രവചിച്ചത് ഇങ്ങനെ
കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജോത്സ്യന്മാര്‍. വിവാഹത്തോടെ ഇരുവരുടെയും ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും കരിയറില്‍ കൂടുതല്‍ വളര്‍ച്ചയും ഉണ്ടാകുമെന്നാണ് ജോതിഷികള്‍ പറയുന്നത്.
പ്രൊഫഷണല്‍ ജീവിതവും പേഴ്‌സണല്‍ ജീവിതവും തമ്മില്‍ ബാലന്‍സ് അല്ലെങ്കില്‍ അവിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാകുന്നമെന്നും അത് സ്വരചേര്‍ച്ചയില്ലായ്മയിലേക്ക് കൊണ്ടെത്തിക്കുമെന്നും ജോതിഷികള്‍ പറയുന്നു.
ഇരുവരും തമ്മില്‍ മാനസികമായും ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് ജോതിഷികള്‍ മാലവ് ഭട്ട് ഒരു ന്യൂസ് ചാനലില്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ജീവിതം വിജയകരമാകുന്നതില്‍ ഇരുവരുടെയും നക്ഷത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും വിവാഹം കഴിഞ്ഞുളള 2 വര്‍ഷം നിര്‍ണായകമാണെന്നും മാലവ് ഭട്ട് പറഞ്ഞു.
ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോര്‍ട്ടില്‍വച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു കോഹ്‌ലഅനുഷ്‌ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും.
ബന്ധുക്കള്‍ക്കായി അന്ന് ഒരു വിവാഹപാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയില്‍വച്ചായിരിക്കും ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുക.
https://www.facebook.com/Malayalivartha