ശ്രീദേവിയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു, ഈ ആഗ്രഹത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്, നടി ശ്രീദേവിയുടെ ആഗ്രഹം എന്തായിരുന്നോ
അന്തരിച്ച നടി ശ്രീദേവിയ്ക്ക് മനസില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു.ശ്രീദേവിയുടെ ഈ ആഗ്രഹത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്.ആ ആഗ്രഹം ബാക്കിയാക്കിയ ശ്രീദേവി ലോകത്തോട് വിടപറഞ്ഞത്.
1993 ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് ശ്രീദേവി ഹരിദ്വാറിലെത്തിയത്.തീര്‍ത്ഥാടന ഭൂമിയായ ഹരിദ്വാര്‍ കുറച്ചൊന്നുമല്ല അവരെ ആകര്‍ഷിച്ചത്. ഷൂട്ടിംഗ് അവസാനിച്ച് തിരിച്ചെത്തിയപ്പോഴും ഹരിദ്വാര്‍ ശ്രീയുടെ മനസില്‍ നിന്നു മാഞ്ഞില്ല. 'എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം'എന്നാണ് അന്ന് ശ്രീദേവി കുടുംബാംഗങ്ങളോടു പറഞ്ഞത്. എന്നാല്‍ ആ മോഹം ബാക്കിയാക്കിയാണ് ശ്രീദേവി മണ്‍മറഞ്ഞത്.
ശ്രീദേവിയുടെ ആഗ്രഹം ഭര്‍ത്താവ് ബോണി കപൂറിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ആദ്ദേഹം ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത്. രാമേശ്വരത്താണ് ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത്. ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
അതിനു ശേഷമാണ് ബോണി കപൂര്‍ ഹരിദ്വാറിലേക്ക് യാത്ര തിരിച്ചത്. തന്റെ ഭാര്യ ഒരിക്കല്‍ പങ്കുവയ്ച്ച ആഗ്രഹം ജീവിച്ചിരിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനത്തിന് പിറകില്‍ ഇതായിരുന്നു കാരണം.
ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി അന്തരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി.
https://www.facebook.com/Malayalivartha