മംഗളഗമന'യെ തിരുത്തി 'വിശ്വഗുരു' ; ഗുരുവിനെ കുറിച്ചുള്ള മലയാള സിനിമയ്ക്ക് ഗിന്നസ് റെക്കോഡ്

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി എ.വി.അനൂപ് നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത 'വിശ്വഗുരു' സിനിമയ്ക്ക് ഗിന്നസ് റെക്കോഡ്. സ്‌ക്രിപ്ട് മുതല്‍ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും 51 മണിക്കൂറും രണ്ടു സെക്കന്‍ഡുമാണ് സമയമെടുത്തത്.
നിലവിൽ 71 മണിക്കൂറും 19 മിനിട്ടും കൊണ്ട് പൂര്‍ത്തിയാക്കിയ 'മംഗളഗമന'എന്ന ശ്രീലങ്കന്‍ ചിത്രമാണ് ഗിന്നസ് റെക്കോർഡിന് അർഹമായിരുന്നത് .'മംഗളഗമന' യുടെ റെക്കാഡാണ് വിശ്വ ഗുരു തകർത്തത്.
ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷന്‍. പുരുഷോത്തമന്‍ കൈനകരിയാണ് ഗുരുദേവനായി ചിത്രത്തിൽ അഭിനയിച്ചത്. ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, ലീലാകൃഷ്ണന്‍, റോജി പി.കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha