മലയാളത്തിലെ നടിമാരുടെ പ്രധാന തൊഴില്‍ അഭിനയം മാത്രമല്ല; കാശുണ്ടാക്കാന്‍ മറ്റു ചില ബിസിനസുകളും
മലയാളത്തിലെ നടിമാരുടെ പ്രധാന തൊഴില്‍ അഭിനയം മാത്രമല്ല. കാശുണ്ടാക്കാന്‍ മറ്റു ചില ബിസിനസുകളും അവര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച നായികമാര്‍ നിരവധിയാണ്.
ലക്ഷ്യ എന്ന പേരില്‍ വസ്ത്രവ്യാപാര രംഗത്ത് സജീവമാണ് കാവ്യാമാധവന്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗത്ത് സജീവമാണ് കാവ്യയുടെ ലക്ഷ്യ. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബ്യുട്ടീക്ക്. ഫാഷന്‍ രംഗത്തെ പുതിയ ട്രെന്‍ഡിനനുസരിച്ച് പൂര്‍ണിമയുടെ പ്രാണയും ട്രെന്‍ഡിയാണ്.
മാമങ്കം എന്ന ഡാന്‍സ് സ്കൂള്‍ തുടങ്ങി കലയോടുള്ള സ്നേഹം യാധാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് റിമാ കല്ലിംഗല്‍. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ട്.
ചെന്നൈയില്‍ മെഡ് ഓള് കെയര്‍ എന്ന പേരില്‍ ഒരു ഡയഗ്നോസ്റ്റിക് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കനിഹ. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആശാ ശരത്ത് നൃത്ത വിദ്യാലയം നടത്തിയിരുന്നു. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ ആശാ ശരത്ത് അവിടെ തന്നെയാണ് നൃത്ത വിദ്യാലയം നടത്തുന്നത്.സൗന്ദര്യ സംരക്ഷണത്തിലാണ് മുക്തയുടെ ബിസിനസ്. കൊച്ചി പനമ്പള്ളി നഗറിലാണ് മുക്തയുടെ ബ്യൂട്ടി ആന്‍ഡ് ജെന്‍സ് പാര്‍ലര്‍.
ഭക്ഷണപ്രിയയായ ശ്വേത മേനോന് ദുബായിയില്‍ ഹോട്ടല്‍ ബിസിനസാണുള്ളത്. ശ്വേത്സ് ഡിലൈറ്റ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. നൃത്തത്തെ സ്നേഹിച്ച കലാകാരിയാണ് ശോഭന. മലയാളികളുടെ എക്കാലത്തേയും ഇഷ്ടതാരത്തിന്റെ ചെന്നൈയിലെ ഡാന്‍സ് സ്കൂള്‍ വളരെ പ്രശസ്തമാണ്.
സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്. അഭിനയത്തിലൂടെ മാത്രമല്ല ബിസിനസിലൂടെയും ലാഭം കൊയ്യുകയാണ് മലയാള നടിമാര്‍.
https://www.facebook.com/Malayalivartha