ഹൃദയാഘാതത്തെയും ക്യാന്‍സറിനെയും പ്രതിരോധിക്കാൻ ആസ്പിരിന്‍
ദിവസേന ചെറിയ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിനെയും ഹൃദയാഘാതത്തെയും പ്രതിരോധിക്കും . അമേരിക്കന്‍ ഗവേഷകർ പുറത്തുവിട്ട പഠനറിപ്പോർട്ടനുസരിച്ച് ദിവസേന കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകള്‍ ഗണ്യമായി കുറയ്ക്കും.
60 വയസ്സ് കഴിഞ്ഞവര്‍ ഇത്തരത്തില്‍ മരുന്നുകഴിക്കുന്നത് ഏറെ ഫലപ്രദമാണത്രെ.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ)യുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ദിവസേനയുള്ള ആസ്പിരിന്‍ ഉപയോഗം പക്ഷാഘാതത്തിനും തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനും കാരണമാകും. എന്നാല്‍, ഇതിനെ തീര്‍ത്തും നിരാകരിക്കുന്നതാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. ആസ്പിരിന്റെ ഗുണവശങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാമെങ്കിലും വളരെച്ചുരുക്കം പേര്‍മാത്രമാണ് അതുപയോഗിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ. ഡേവിഡ് ബി. ആഗസ് പറയുന്നു.
എന്നാല്‍, പ്രിവന്റീവ് സര്‍വീസ് ടാസ്ക്ഫോഴ്സും ഡ്രഗ് ആന്‍ഡ് ഫുഡ് അഡ്മിനിസ്ട്രേഷനും ആസ്പിരിന്‍ ഉപയോഗത്തെ രണ്ടുതരത്തിലാണ് കാണുന്നത്. പ്രിവന്റീവ് ടാസ്ക് ഫോഴ്സിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എഫ്.ഡി.എ ഇതംഗീകരിക്കുന്നില്ല. കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനും തലച്ചോറിലെയും വയറ്റിലെയും രക്തസ്രാവത്തിനും കാരണമാകുമെന്നാണ് എഫ്.ഡി.എയുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha