Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

രാജമല്ലി; ഗൃഹാതുരമായ ഒരോര്‍മ

29 JUNE 2017 04:45 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ വീട്ടുമുറ്റങ്ങളില്‍ നിന്നും പൂന്തോട്ടങ്ങളില്‍ നിന്നും ഇടക്കാലത്ത് അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീര്‍ക്കുന്നു. റോസയും ഓര്‍ക്കിഡും ആന്തുറിയവും ഉള്‍പ്പെടെയുള്ള പൂച്ചെടികള്‍ക്കൊപ്പം ഇപ്പോള്‍ മലയാണ്‍മയുടെ പ്രതീകം പോലെ രാജമല്ലിയും വീട്ടുമുറ്റങ്ങളില്‍ പൂത്തു വിടരാന്‍ തുടങ്ങിയിരിക്കുന്നു. മുമ്പ് നാട്ടിന്‍പുറങ്ങളിലെ വീടുകളിലും വഴിയരികിലുമാണ് രാജമല്ലി പൂച്ചാര്‍ത്തുമായി നിന്നിരുന്നത്. രാജമല്ലിയെ നഗരങ്ങളിലെ ആഡംബര വീട്ടുമുറ്റത്തെ ഉദ്യാനങ്ങളിലും പലരും അഭിമാനപൂര്‍വം ഇപ്പോള്‍ പ്രതിഷ്ഠിക്കുന്നു.

ഗൃഹാതുരമായ ഒരോര്‍മ കൊണ്ടാണ് രാജമല്ലികള്‍ വീട്ടില്‍ നടുന്നതെന്നു പറയുന്ന നഗരവാസികളുമുണ്ട്. വീട്ടുമുറ്റങ്ങളില്‍ സൗന്ദര്യവും ഐശ്വര്യവും വാരിവിതറി നിന്നിരുന്ന രാജമല്ലിയെ ഈ ഒരു നൊസ്റ്റാള്‍ജിയ കാരണം മടക്കി കൊണ്ടു വരികയാണ് മലയാളികള്‍. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പൊതുവെ രാജമല്ലികള്‍ കാണപ്പെടുന്നത്. പല നിറങ്ങള്‍ ചേര്‍ന്ന മിക്‌സഡ് ഇനവുമുണ്ട്. സൗന്ദര്യം മാത്രമല്ല, വീടിനു പോസിറ്റീവ് തരംഗങ്ങള്‍ ഉണ്ടാക്കാനും രാജമല്ലി സഹായകരമാണെന്ന് വാസ്തു ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചെത്തി, മുല്ല, ചെമ്പരത്തി തുടങ്ങി പഴയകാലത്ത് നട്ടിരുന്ന ചെടികളും ഉത്തമമായ ഓറ നല്കുന്നതാണ്.



സീസല്‍ പീനീയ പള്‍ച്ചറിമ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു രാജമല്ലി. രാജമല്ലി പൂക്കളുടെ വര്‍ണാഭകൊണ്ടാകാം ഇവ പീക്കോക്ക് ഫ്‌ളവര്‍ (മയില്‍പ്പൂവ്) മെക്‌സിക്കന്‍ ബേര്‍ഡ് ഓഫ് പാരഡൈസ് എന്നീ പേരുകളിലും അറിയപ്പെടുന്നത്. സ്വര്‍ഗത്തിലെ പക്ഷി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ചേര്‍ക്കപ്പെടുന്നതും ഇതിന്റെ ഒരു പ്രത്യേക ഭംഗിയും ആകൃതിയും കൊണ്ടാണ. കേരളത്തിന്റെ ഒരു നാട്ടുചെടി എന്ന രീതിയി ലാണ് രാജമല്ലി പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ നമ്മുടെ നാടിന്റെ സ്വന്തമല്ല രാജമല്ലി. അമേരിക്ക, വെസ്റ്റിന്‍ഡീസ് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഈ പുച്ചെടിയുടെ ജന്മദേശം ഏതാണെന്നുറപ്പില്ല. ബാര്‍ബഡോസ് എന്ന കരീബിയന്‍ ദ്വീപിലെ ദേശീയപുഷ്പമാണ് രാജമല്ലി.



ചൂടില്‍ പൂത്തു തളിര്‍ക്കുന്ന രാജമല്ലിക്കു ശീതകാലം തീരെ പ്രീയമല്ല. തണുപ്പേറിയ കാലാവസ്ഥയില്‍ രാജമല്ലി നിലനില്‍ക്കുകയില്ല. എന്നാല്‍ കേരളത്തിലെ കാലാവസ്ഥ വളരെ അനുയോജ്യമാണ്. പൊതുവെ വര്‍ഷം മുഴുവന്‍ പൂക്കള്‍ക്കാണും. ഉണങ്ങിയ വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. സ്വദേശം വിദേശമാണെങ്കിലും മലയാളത്തിന്റെ സ്വന്തം പൂവായി രാജമല്ലി എന്നേ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കവികളും ഗാനരചയി താ ക്കളുമെല്ലാം രാജമല്ലിയെ തങ്ങളുടെ കവിതകളിലും ഗാനങ്ങളിലും ഇഷ്ടം പോലെ പ്രതിഷ്ഠിക്കുന്നുണ്ട്. രാജമല്ലിപ്പൂ ചിരിച്ചു.... എന്ന് പി. സുശീല പാടിയ ഹിറ്റ് ഗാനം പഴയ തലമുറയുടെ ഇഷ്ട ഗാനമായിരുന്നു. അനിയത്തി പ്രാവിലെ ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനം വലിയ തരംഗമാണ് തൊണ്ണുറുകളില്‍ സൃഷ്ടിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (14 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (43 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

Malayali Vartha Recommends