Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്റ്‌ വിസ

05 JULY 2013 04:21 AM IST
മലയാളി വാര്‍ത്ത.

സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്‍സി (SPR) എന്നത്‌, യാതൊരു വിസാ പ്രശ്‌നങ്ങളുമില്ലാതെ, നിയമവിധേയമായി വിദേശികള്‍ക്ക്‌ സിംഗപ്പൂരില്‍ താമസിക്കുവാന്‍ അനുമതി നല്‍കുന്ന പെര്‍മനന്റ്‌ വിസയാണ്‌.
ഒരു സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്റ്‌ എന്ന നിലയില്‍, സിംഗപ്പൂരിനകത്തും പുറത്തും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും ഓരോ തവണ തൊഴിലുടമയെ മാറ്റുമ്പോഴും ഒരു വര്‍ക്ക്‌ വിസക്കുവേണ്ടി വീണ്ടും അപേക്ഷിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്ക്‌ കിട്ടുന്നു. നിങ്ങള്‍ക്ക്‌ നിക്ഷേപങ്ങളില്‍ ഏര്‍പ്പെടുവാനും, സബ്‌സിഡിയുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാനും, നിങ്ങളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക്‌ (CPF) തൊഴിലുടമയുടെ സംഭാവനകളും കൂട്ടിച്ചേര്‍ത്ത്‌ സാമ്പത്തികനേട്ടം ഉണ്ടാക്കുവാനും നിങ്ങള്‍ക്കു കഴിയും. ഇതു കൂടാതെ നിങ്ങളുടെ പങ്കാളി കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കുവേണ്ടി സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്‍സിയ്‌ക്കായി അപേക്ഷിക്കുവാനും കഴിയും.
യോഗ്യത:
താഴെ പറയുന്നവര്‍ സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്റ്‌ വിസയ്‌ക്ക്‌ യോഗ്യരാണ്‌.

1.ഒരു എംപ്ലോയ്‌മെന്റ്‌ പാസ്‌, പേഴ്‌സണലൈസ്‌ഡ്‌ എംപ്ലോയ്‌മെന്റ്‌പാസ്‌, എന്‍ട്രി പാസ്‌, S-പാസ്‌, എന്നിവയ്‌ക്ക്‌ വിദേശ പ്രൊഫഷണലുകള്‍
2.സിംഗപ്പൂര്‍ പെര്‍മനന്റ്‌ റസിഡന്റ്‌ ഉള്ളവര്‍ സിംഗപ്പൂര്‍ പൗരന്‍മാര്‍ എന്നിവരുടെ പങ്കാളി 21 വയസ്സില്‍ താഴെയുള്ള അവിവാഹിതരായ മക്കള്‍.
3.ഒരു സിംഗപ്പൂര്‍ പൗരന്റെ വയോധികരായ മാതാപിതാക്കള്‍
4.2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ സിംഗപ്പൂരില്‍ നിക്ഷേപിക്കുവാന്‍ സന്നദ്ധതയുള്ള നല്ല ബിസിനസ്‌ പശ്ചാത്തലം ഉള്ള വിദേശ നിക്ഷേപകര്‍/ വ്യവസായികള്‍
5.10 ദശലക്ഷം ഡോളര്‍ സിംഗപ്പൂരില്‍ നിക്ഷേപിക്കുവാനും, 20 ദശലക്ഷം ഡോളര്‍ ആസ്‌തിയുള്ള വിദേശ നിക്ഷേപകര്‍
വേണ്ട രേഖകള്‍:
സ്‌കില്‍ഡ്‌ മൈഗ്രേഷന്‍ പെര്‍മനന്റ്‌ റസിഡന്റാകുന്നതിനുള്ള അപേക്ഷയോടൊപ്പം വേണ്ട രേഖകള്‍
സിംഗപ്പൂര്‍ ഫാമിലി ഇമിഗ്രേഷന്‍:
സിംഗപ്പൂരിലേക്ക്‌ ഒരാളുടെ കുടുംബത്തെ കൊണ്ടുവരുന്നതിന്‌ 2 തരം പാസുകള്‍ ആണുള്ളത്‌.
1. ഡിപ്പന്റന്‍സ്‌ പാസ്‌
2. ലോങ്ങ്‌ ടേം വിസിറ്റ്‌ പാസ്‌
ഡിപ്പന്റന്‍സ്‌ പാസ്‌:
ഇപ്പോള്‍ സിംഗപ്പൂരില്‍ വര്‍ക്ക്‌ പാസുമായി ജോലി ചെയ്‌തു കൊണ്ടിരിക്കുന്നയാളുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവരെ സിംഗപ്പൂരിലേക്ക്‌ കൊണ്ടു വരുന്നതിന്‌ അനുവദിക്കുന്ന ദീര്‍ഘകാല വിസയാണിത്‌. ഈ വിസയുമായെത്തി അവര്‍ക്ക്‌ സിംഗപ്പൂരില്‍ താമസിക്കാം. ഇപ്പോള്‍ ജനിച്ചവരോ, നിയമവിധേയമായി ദത്തെടുക്കപ്പെട്ടവരോ, 21 വയസ്സില്‍ താഴെയുള്ള അവിവാഹിതരോ ആയിരിക്കണം മക്കള്‍. ഡിപ്പന്റന്‍സ്‌ പാസ്‌-ല്‍ സിംഗപ്പൂരിലെത്തിയതിനുശേഷം വര്‍ക്ക്‌ വിസയ്‌ക്കായി അപേക്ഷിക്കാവുന്നതാണ്‌.
സിംഗപ്പൂരിലെത്തിയാലുടനെ നിങ്ങള്‍ക്ക്‌ സിംഗപ്പൂര്‍ ഡിപ്പന്റന്‍സ്‌ പാസ്‌ കാര്‍ഡ്‌ ( ഒരു എംപ്ലോയ്‌മെന്റ്‌ പാസ്‌ കാര്‍ഡിനു സമാനമായ) ലഭിക്കും. നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങളും എത്രകാലം ആ കാര്‍ഡിന്‌ സാധുതയുണ്ടെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കും. സിംഗപ്പൂര്‍ ഡിപ്പന്റന്‍സ്‌ പാസുമായി വരുന്നവര്‍ക്ക്‌, തൊഴില്‍ വാഗ്‌ദാനം ലഭിച്ചിട്ടുണ്ടെങ്കില്‍, ആ തൊഴിലുടമയില്‍ നിന്ന്‌ ഒരു സമ്മതിപത്രം നല്‍കിയാലുടനെ സിംഗപ്പൂരില്‍ ജോലി ചെയ്യുവാന്‍ അനുമതി ലഭിക്കും. എംപ്ലോയ്‌മെന്റ്‌ പാസിനുവേണ്ടി അപേക്ഷിക്കുമ്പോള്‍ത്തന്നെ, ഡിപ്പന്‍ഡന്റ്‌ പാസിനുവേണ്ടിയും അപേക്ഷിച്ചാല്‍ കാലതാമസം ഒഴിവാക്കുവാന്‍ കഴിയും.
യോഗ്യത
വര്‍ക്ക്‌ പാസ്‌ വിസ ഉള്ളവര്‍ക്ക്‌ ഡിപ്പന്റന്‍സ്‌ പാസ്‌ അനുവദിക്കണമെങ്കില്‍, എംപ്ലോയ്‌മെന്റ്‌പാസ്‌, എന്‍ട്രി പാസ്‌, അല്ലെങ്കില്‍ S പാസ്‌ കൈവശം ഉണ്ടായിരിക്കുകയും 2800 സിംഗപ്പൂര്‍ ഡോളറോ അതിലധികമോ ശമ്പളം ഉണ്ടായിരിക്കുകയും വേണം. താഴെ പറയുന്ന വിഭാഗത്തില്‍പെടുന്നവരുടെ
കുടുംബാംഗങ്ങള്‍ക്ക്‌ ഡിപ്പന്റന്‍സ്‌ പാസ്‌ അനുയോജ്യമാണ്‌.
1.നിയമപരമായി വിവാഹിതരായ പങ്കാളികള്‍
2. 21വയസ്സില്‍ താഴെയുള്ള സ്വന്തം കുഞ്ഞുങ്ങള്‍
3. 21 വയസ്സില്‍ താഴെയുള്ള, നിയമവിധേയമായി ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍
അവശ്യം വേണ്ട രേഖകള്‍
4.പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോം(സ്വന്തം പാസ്‌പോര്‍ട്ടില്‍ സഞ്ചരിക്കുന്ന ഓരോ അപേക്ഷകനും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.)

5. ഓരോ അപേക്ഷകന്റേയും ജനനസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍ വീതം (വര്‍ക്ക്‌ പാസ്‌ ഉള്ളയാളിന്റെ പങ്കാളിയാണ്‌ അപേക്ഷകനെങ്കില്‍)
6. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍(വര്‍ക്ക്‌ പാസ്‌ ഉള്ളയാളുടെ പങ്കാളിയാണ്‌ അപേക്ഷിക്കുന്നയാള്‍ എങ്കില്‍)
7. ഏറ്റവും പുതിയ രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോഗ്രാഫുകള്‍
ലോങ്ങ്‌ ടേം വിസിറ്റ്‌പാസ്‌
വര്‍ക്ക്‌ പാസുമായി ഇപ്പോള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ആളുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക്‌ അനുവദിക്കുന്ന ദീര്‍ഘകാല വിസയാണ്‌ ലോങ്ങ്‌ ടേം വിസിറ്റ്‌ പാസ്‌.
എംപ്ലോയ്‌മെന്റ്‌ പാസ്‌ ഉള്ളതും, 3500s$ വരുമാനവും ഉള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, പങ്കാളിയുടെ മാതാപിതാക്കള്‍ക്കും അനുവദിക്കുന്ന വിസയാണ്‌ ലോങ്ങ്‌ ടേം വിസാ പാസ്‌. നിയമപരമായി വിവാഹിതരായ പങ്കാളി, 21 വയസ്സിനു മുകളിലുള്ള അവിവാഹിതരായ പെണ്‍മക്കള്‍, 21 വയസ്സിനു മുകളിലുള്ള വികലാംഗരായ മക്കള്‍, രണ്ടാനച്ഛനമ്മമാരുടെ മക്കള്‍, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക്‌ അനുയോജ്യമായ വിസയാണിത്‌.
അവശ്യം വേണ്ട രേഖകള്‍

1. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോം(സ്വന്തം പാസ്‌പോര്‍ട്ടില്‍ സഞ്ചരിക്കുന്ന ഓരോ അപേക്ഷകനും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.)
2. ഓരോ അപേക്ഷകന്റേയും ജനനസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍ വീതം(വര്‍ക്ക്‌ പാസ്‌ ഉള്ളയാളിന്റെ പങ്കാളിയാണ്‌ അപേക്ഷകനെങ്കില്‍)
3. വിവാഹസര്‍ട്ടിഫിക്കറ്റിന്റെ 2 കോപ്പികള്‍(വര്‍ക്ക്‌ പാസ്‌ ഉള്ളയാളുടെ പങ്കാളിയാണ്‌ അപേക്ഷിക്കുന്നയാള്‍ എങ്കില്‍)
4. ഏറ്റവും പുതിയ രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോഗ്രാഫുകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends