ബഹ്റൈൻ മനാമ ആകാശപാതയിൽ യുഎഇ വിമാനത്തെ തടഞ്ഞ് ഖത്തർ പോർവിമാനങ്ങൾ ;രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് സിവിൽ ഏവിയേഷൻ
ബഹ്റൈൻ മനാമ ആകാശപാതയിൽ യുഎഇയിൽ നിന്നുള്ള വിമാനത്തെ ഖത്തർ പോർവിമാനങ്ങൾ തടഞ്ഞതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎഎ)അറിയിച്ചു. വ്യോമഗതാഗത്തിനും സുരക്ഷയ്ക്കും എതിരെയുള്ള രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു സിവിൽ ഏവിയേഷൻ ആരോപിച്ചു.
മനാമയിലേക്കുള്ള വിമാനം തടഞ്ഞുവച്ചെന്ന് ദേശീയ വിമാനകമ്പനിയുടെ അധികൃതർ അറിയിച്ചെന്നു ജിസിഎഎ പറഞ്ഞു. വിമാനം ശരിയായ റൂട്ടിലായിരുന്നെന്നും വ്യോമഗതാഗതം സംബന്ധിച്ച എല്ലാ രാജ്യാന്തര വ്യവസ്ഥകളും പാലിച്ചിരുന്നെന്നും അധികൃതർ പറഞ്ഞു. വ്യോമഗതാഗത്തിന് എതിരെയുള്ള ഭീഷണികൾ തിരസ്കരിക്കുന്നെന്നും സുരക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുമെന്നും ജിസിഎഎ അറിയിച്ചു.
https://www.facebook.com/Malayalivartha