സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അനുകൂല തീരുമാനമില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ്
ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്ക് തുടങ്ങി. ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം ചാര്‍ജ് ഒന്‍പതു രൂപയാക്കുക, 2009 ജൂലൈ 14 വരെയുള്ള എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും പണിമുടക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്കു രണ്ടു രൂപയാക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, സീറ്റുകളുടെ എണ്ണത്തിനു പകരം തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതിഘടനയില്‍ മാറ്റം വരുത്തിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നു ഭാരവാഹികളായ എം.ബി. സത്യന്, ലോറന്‍സ് ബാബു തുടങ്ങിയവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha