Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വപ്നസാക്ഷാത്കാരത്തില്‍; ഷാഫില്‍ മാഹീന്‍

28 APRIL 2017 12:02 PM IST
മലയാളി വാര്‍ത്ത

ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹീന്‍ വിജയത്തിന്റെ ആദ്യ പടി ചവിട്ടികയറിയത്. ഒ.ബി.സി വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഈ മിടുക്കനാണ്. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫില്‍, ആകെയുള്ള 360 മാര്‍ക്കില്‍ 345 സ്‌കോര്‍ ചെയ്താണ് കേരളത്തിന്റെ അഭിമാനമായത്. ഐ.ഐ.ടികളിലും എന്‍.ഐ.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ ആദ്യ സ്ഥാനങ്ങളില്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ നിന്നൊരൊവിദ്യാര്‍ത്ഥിയും യോഗ്യത നേടിയിട്ടില്ല. ഷാഫിലിന്റെ ഒന്നാം റാങ്കിന് ശേഷം കേരളത്തില്‍ അടുത്ത റാങ്ക് സ്ഥാനം 97യും 300മതുമാണെന്നാണ് നിലവിലെ വിവരം.
ജെ.ഇ.ഇ മെയിന്‍ പരീക്ഷക്ക് ശേഷമുള്ള അഡ്വാന്‍സ് പരീക്ഷ അടുത്തമാസം 21ന് നടക്കും. നിലവിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ചരിത്രനേട്ടമാണ് 17കാരനെ കാത്തിരിക്കുന്നത്.
കോഴിക്കോട് റെയ്‌സ് പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷാഫിലിന് കൂട്ട് എപ്പോഴും പുസ്തകങ്ങളാണ്. അറിയപ്പെടുന്ന മാത്തമറ്റീഷ്യനാകണമെന്നാണ് ആഗ്രഹം. രാവിലെ ആറുമുണിക്ക് എഴുന്നേറ്റ് പഠനം ആരംഭിക്കും. രാത്രി പതിനൊന്നുമണിവരെ തുടരും. പഠനത്തിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ കമ്പൂട്ടര്‍ ഗെയിമാണ് ഏകവിനോദം. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കനായ ഷാഫിലിനെ പൂര്‍ണ പിന്തുണയുമായി പിതാവ് കെ.എ നാസിയും മാതാവ് എസ് ഷംജിതയും എപ്പോഴും കൂടെയുണ്ട്. തിരൂര്‍ സ്വദേശികളായ ഇവര്‍ മകന്റെ പഠനം മുന്നില്‍കണ്ട് മാവൂര്‍റോഡിനടുത്തുള്ള സൗഭാഗ്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയായിരുന്നു.
പൊതുവെ വിദ്യാര്‍ത്ഥികള്‍ അകറ്റിനിര്‍ത്താറുള്ള കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫിലിന് എത്രബുദ്ധിമുട്ടുള്ള ചോദ്യം നല്‍കിയാലും നിമിഷനേരംകൊണ്ട് അവ ചെയ്ത് തീര്‍ക്കുമെന്ന് സഹപഠികള്‍ പറയുന്നു. അധ്യാപകരെ എന്നും വിസ്മയിപ്പിക്കുന്ന ഈ വിദ്യാര്‍ത്ഥി ഇന്നലെ ഉച്ചയോടെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് എട്ടാം റാങ്കുണ്ടെന്നറിഞ്ഞിട്ടും അമിതാഹ്ലാദമില്ലാതെ സ്വതസിദ്ധമായ ചിരിയോടെയാണ് നേരിട്ടത്. ഒന്നാം റാങ്കാണ് ലക്ഷ്യമെന്നും പറഞ്ഞു. പത്താം ക്ലാസ് വരെ തിരൂര്‍ എം.ഇ.എസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് കോഴിക്കോട്ടേക്ക് മാറി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് സയന്‍സില്‍ തുടര്‍പഠനം നടത്തണമെന്നാണ് ഷാഫിലിന്റെ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (6 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (15 hours ago)

Malayali Vartha Recommends