സിസ്റ്റര്‍ അഭയക്കേസില്‍ തൊണ്ടിമുതല്‍ നശിപ്പിച്ച മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കി സി.ബി.ഐ കോടതി കേസെടുത്തു
അഭയക്കേസില്‍ തൊണ്ട്മുതല് നശിപ്പിച്ചതിന് മുതല്‍ നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി കേസെടുത്തു. കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി, മൈക്കിളിനെ നാലാം പ്രതിയാക്കിയാണ് കേസെടുത്തത്. കേസ് പുനരന്വേഷിക്കണമെന്ന മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി മൈക്കിള്‍ കണ്ടെത്തിയിരുന്നു. ശേഷം കോട്ടയം ആര്.ഡി.ഒ കോടതിയില്‍ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്നു. ഇവയാണ് നശിപ്പിച്ചത്. കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതിന് മുമ്പായിരുന്നു ഇത്. ഇതിനെതിരെ അഭയയുടെ പിതാവും ഹര്‍ജി നല്‍കിയിരുന്നു.
26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്ത് കോണ്‍വെന്റില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഈ കേസില്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരും, ആര്‍ഡിഒ കോടതിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന് കാട്ടിയുളള ഹര്‍ജിയിലാണ് പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. കേസില്‍ തെളിവുകള്‍ നശിപ്പിച്ച് , പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി കൊടുത്തു എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഴ്ച്ചകള്‍ നീണ്ട നടന്ന വാദങ്ങള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്.
കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച് എസ് പി കെ.ടി മൈക്കിള്‍ ,സിബിഐ മുന്‍ എസ്പി പിവി ത്യാഗരാജന്, കോട്ടയം ആര്‍ഡിഒ ഓഫീസിലെ മുന്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്കായിരുന്ന കെ എന്‍ മുരളീധരന്, പയസ് ടെന്ത് കോണ്‍വെന്റിലെ അടുക്കളജീവനക്കാരി അച്ചാമ്മ ,ത്യേസ്യാമ്മ, സിസ്റ്റര്‍ ഷേര്‍ളി എന്നീവരെ പ്രതി ചേര്‍ത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത്. തൊണ്ടി മുതല്‍ നശിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി വാദത്തിനിടയില്‍ അഭിപ്രായപ്പെട്ടിരുന്നു.
കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൃതൃക്കയില്‍ ,സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അഡീഷണല്‍ എസ് ഐ യായ വിവി അഗസ്റ്റിന്, െ്രെകംബ്രാഞ്ച് ഉദ്യേഗസ്ഥന് കെ. സാമുവല്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. ബാംഗ്ലൂരില്‍ നടത്തിയ നാര്‍ക്കോ അനാലിസിസില്‍ സിസ്റ്റര്‍ സെഫിയും ഫാദര്‍ ജോസ് പൃതൃക്കയിലും ഫാദര്‍. തോമസ് എം.കോട്ടൂരും കുറ്റസമ്മതം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha