മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം
ഇന്നലെ രാവിലെ മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി മുപ്പതു വയസ്സു കാരി യുവതി. സല്‍മ എന്ന യുവതിയാണ് ട്രെയിനില്‍ ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ സല്മയ്ക്ക് ട്രെയിനില്‍ കയറി അല്‍പ്പസമയത്തിനുള്ളില്‍ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ശാരീരീകാസ്വാസ്ത്യം നേരിട്ടതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സഹായത്തിനെത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ പ്രസവ വേദന രൂക്ഷമായതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ട്രെയിന്‍ കല്യാണ്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും. പിന്നീട് ഡോക്ടര്‍ എത്തി അമ്മയെയും കുഞ്ഞുങ്ങളെയും പരിശോധിച്ചു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha