മൈസൂറില്‍ അക്രമിസംഘം മര്‍ദ്ദിച്ച മലയാളി യുവാവ് മരിച്ചു
പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മര്‍ദ്ദിച്ച മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജീവന് ടോണി (19) ആണ് മരിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് 20 ദിവസമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവെച്ചാണ് ജീവന് ടോണിയെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ജോലി സ്ഥലത്തെത്തിയ പ്രാവിനെ ഭക്ഷണം നല്കിയ ശേഷം കൂട്ടില്‍ അടച്ചിരുന്നു. പിന്നീട് ഉടമസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവര്‍ക്ക് പ്രാവിനെ കൈമാറി. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞ് സംഘം ചേര്‍ന്ന് എത്തിയ യുവാക്കള്‍ പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
ശ്രീരംഗപട്ടണത്ത് താമസിച്ചു വരികയായിരുന്നു ജീവന് ടോണിയുടെ കുടുംബം.
https://www.facebook.com/Malayalivartha