ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കണമെന്ന് പുതിയ പാക്ക് സൈനിക മേധാവി
നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയാല്‍ ശക്തമായി നേരിടാന്‍ പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ നിര്‍ദേശം. അധികാരമേറ്റെടുത്ത ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു നീക്കത്തിനും സംപൂര്‍ണ ശക്തിയോടെ വളരെ കൃത്യമായി മറുപടി നല്‍കണമെന്നും ബജ്!വ പറഞ്ഞു.
നിയന്ത്രണരേഖയിലെ സുരക്ഷാ സ്ഥിതിയെപ്പറ്റി പുതിയ സൈനിക മേധാവിക്ക് വിശദീകരണം നല്കി. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണവും ഇതിന് പാക്കിസ്ഥാന് നല്കിയ മറുപടിയും സൈനികരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.
പാക്കിസ്ഥാനു നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ നിന്നു ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ബജ്!വ പറഞ്ഞുവെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനറല്‍ റഹീല്‍ ഷരീഫ് വിരമിച്ച ഒഴിവിലാണു ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റത്. പാക്ക് അധിനിവേശ കശ്മീര്‍, പാക്കിസ്ഥാന്റെ വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ആളാണ് ഇദ്ദേഹം. പാക്ക് സൈന്യത്തിലെ ഏറ്റവും വലിയ വിഭാഗമായ 10ാം സൈനിക വ്യൂഹത്തിന്റെ ചുമതല വഹിച്ചിരുന്നു. സൈനിക പരിശീലനത്തിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha