ചെന്നൈയിലെ അക്രമം; പോലീസിന്റെ കള്ളി വെളിച്ചത്താകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ജെല്ലിക്കെട്ട് വിവാദവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിലെ സത്യാവസ്ഥ പുറത്തുവന്നു. പോലീസ് തന്നെയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെളിയിക്കുന്നതാണ് വീഡിയോയില്‍ കാണുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു വാതിലിനരികില്‍ ചാരി നിന്നിരുന്ന സ്ത്രീയെ പോലീസ് ലാത്തിയ്ക്കടിക്കുന്നതും വീണ്ടും മറ്റൊരു പോലീസുകാരന് അതേ സ്ത്രീയെ വീണ്ടും വന്നടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത അനേകം വീഡിയോകളില്‍ ഒന്നാണ് ഇത്.
നടന് അരവിന്ദ് സാമി ട്വിറ്ററില്‍ ഇട്ട വീഡിയോയില്‍ ഒരു പോലീസ് വനിത ഓട്ടോയില്‍ തീയിടുന്നതും മറ്റ് പോലീസുകാര്‍ കൂട്ടമായി തീ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha