അച്ഛനില്ല, അമ്മ കിടപ്പിലും; രണ്ട് ഇളയസഹോദരിമാരെ ഒന്‍പതുമാസത്തോളം കാമഭ്രാന്തിനു ഇരയാക്കിയതിന് മൂത്ത സഹോദരന് അറസ്റ്റില്‍
സ്വന്തം സഹോദരിമാരെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്ന സഹോദരന് അറസ്റ്റില്‍. ദില്ലിയിലെ തിലക് നഗറിലുള്ള ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് സ്വന്തം സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടത്.
രണ്ട് പെണ്‍കുട്ടികളെയും ഒരു വര്‍ഷത്തിലധികമായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇയാള്‍ നിരന്തരം പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അച്ഛന് നേരത്തെ മരിച്ചുപോയിരുന്നു. രോഗബാധിതയായ അമ്മ കിടപ്പിലുമാണ്. ഈ അവസരം മുതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവന്നത്. പെണ്‍കുട്ടികള്‍ വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.
https://www.facebook.com/Malayalivartha