വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചെരുപ്പൂരി അടിച്ച് ഒരു കൂട്ടം സ്ത്രീകള്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ അധ്യാപകനെ ചെരുപ്പൂരി അടിച്ച് ഒരു കൂട്ടം സ്ത്രീകള്‍. ഒഡിഷയിലെ ബാരിപാഡയിലാണ് സംഭവം.
വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ നാട്ടുകാര്‍ പൊതു നിരത്തില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ മരക്കാണ്ടി പ്രൈമറി സ്കൂളിലെ അധ്യാപകനെയാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. വടി ഉപയോഗിച്ചും ചെരുപ്പ് ഊരിയും ഇവര്‍ ദുര്‍ഗ ചരണെ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകന്റെ രണ്ട് കൈകളും രണ്ട് സ്ത്രീകള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു മര്‍ദ്ദനം.
ഒടുവില്‍ പോലീസ് എത്തിയാണ് നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയത്. ദുര്‍ഗ ചരണെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha