ശ്രീനഗറില്‍ ഭീകരാക്രമണം; എസ്ഐ റാങ്കിലുള്ള ജവാന് വീരമൃത്യു
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ബാരാമുള്ളയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എസ്ഐ റാങ്കിലുള്ള ജവാനാണ് കൊല്ലപ്പെട്ടത്. വന്‍ ആയുധങ്ങളുമായി എത്തിയ ഭീകരര്‍ പന്ന്ദ ചൗക് മേഖലയിലാണ് ആക്രമണം നടത്തിയത്.
വൈകിട്ട് 6.15നായിരുന്നു സംഭവം നടന്നതെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എകെ റൈഫിള്‍സുമായി എത്തിയ ഭീകരര്‍ സിആര്‍പിഎഫിന്റെ 29 ബറ്റാലിയന് പട്രോള്‍ പാര്‍ട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ മേഖലയില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ശ്രീനഗര്‍–ജമ്മു ദേശീയപാത പൂട്ടിയിട്ടു.
https://www.facebook.com/Malayalivartha