കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ
റിലയന്‍സ് ജിയോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ പദ്ധതിയുമായി രംഗത്ത്. രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈഫൈ നല്‍കുമെന്നാണ് ജിയോയുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസമാണ് ജിയോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നിലെത്തിച്ചത്.
രാജ്യത്തെ മൂന്നു കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നുവരികയാണ്.
ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായാണ് നടക്കുകയെന്നും ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ ആക്സിസ് ലഭിക്കും.
https://www.facebook.com/Malayalivartha