യുവ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ത്രിപുര പ്രാദേശിക ചാനലായ ദിന്രാതിന്റെ് റിപ്പോര്‍ട്ടര്‍ ശന്തനു ഭൗമികിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അഗര്‍ത്തല കോവായ് ജില്ലയില്‍ കുറച്ചു ദിവസമായി ഐപിഎഫ്ടി പ്രവര്‍ത്തകരും ഗണ മുക്തി പരിഷദ്-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. കെപിഎഫ്ടി സംഘടനയുടെ റോഡ് ഉപരോധം നടക്കുന്നതിനിടെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ശന്തനുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മര്‍ദ്ദനമേറ്റ് ഗുരുതര നിലയില്‍ കണ്ടെത്തിയ ശന്തനുവിനെ പിന്നീട് അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha