ഫറൂഖിക്കെതിരായ ബലാത്സംഗ കേസില്‍ റദ്ദാക്കി കുറ്റവിമുക്തനാക്കി ദില്ലി ഹൈക്കോടതി
പീപ്പ്ലി ലൈവ് സിനിമയുടെ സംവിധായകന് മഹ്മൂദ് ഫറൂഖിക്കെതിരായ ബലാത്സംഗ കേസ് റദ്ദാക്കിയ സംഭവം മറ്റ് പലകേസുകളും പുന:പരിശോധിക്കുന്ന തരത്തിലാണ്. ലൈംഗിക ബന്ധത്തിന് സമ്മതമില്ല എന്ന് വ്യക്തതയോടെ സ്ത്രീ പറഞ്ഞാല്‍ മാത്രമേ അത് ബലാത്സംഗമാകൂവെന്ന് ദില്ലി ഹൈക്കോടതി വിധി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസുകളില്‍ വിധി പറഞ്ഞ മറ്റ് പല കേസുകളും പുന: പരിശോധിക്കേണ്ടിവരും.
കാരണം പ്രണയിച്ചു നടന്നക്കുന്ന കാലത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് ബലാത്സംഗമായി മാറിയ സംഭവങ്ങള്‍ ഏറെ കഴിഞ്ഞതാണ്. യുഎസ് സ്വദേശിനിയായ ഗവേഷകയാണ് മഹ്മൂദ് ഫറൂഖിനെതിരെ പരാതി നല്‍കിയിരുന്നത്. പരസ്പരം പരിചയമുള്ളവര്‍ ആണെങ്കില്‍ ലൈംഗിക ബന്ധത്തിന് സമ്മതമില്ലെന്ന് ദുര്‍ബ്ബലമായ രീതിയില്‍ അറിയിച്ചാല്‍ പോരെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മതമില്ലെന്ന കാര്യം മനസ്സില്‍ വച്ച് പുറമെ മറ്റൊന്ന് പറഞ്ഞാല്‍ അത് ബലാത്സംഗമായി പരിഗണിക്കാന്‍ ആകില്ല. കോടതി വ്യക്തമാക്കി.
ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഫാറൂഖിയെ കുറ്റവിമുക്തനാക്കി. കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിന് ഫറൂഖിയെ ദില്ലി പ്രത്യേക അതിവേഗ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഫറൂഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha