ഇന്ത്യയിലെത്തിയ ബിന്യമിന് നെതന്യാഹു ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു
ഇന്ത്യയിലെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. ഭാര്യ സാറ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇസ്രായേലില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും നെതന്യാഹുവിനെ അനുഗമിച്ചു. ഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് നെതന്യാഹുവും മോദിയും സബര്‍മതിയിലെത്തിയത്.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തില്‍ ഇരുവരും ആദരവ് അര്‍പ്പിച്ചു. ആശ്രമത്തിലെ ചര്‍ക്കയില്‍ കൈ കൊണ്ട് നൂല്നൂറ്റി ഖാദി വസ്ത്രം നെയ്യാന്‍ നെതന്യാഹു ശ്രമം നടത്തി. കൂടാതെ, പട്ടം പറത്തുകയും ചെയ്തു.1917 ജൂണ്‍ 17നാണ് സബര്‍മതി നദിയുടെ തീരത്ത് മഹാത്മ ഗാന്ധി ആശ്രമം സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വളരെ പ്രാധാന്യമുള്ള പ്രധാന ദണ്ഡി മാര്‍ച്ചിന് ഗാന്ധിജി തുടക്കം കുറിച്ചത് ഈ ആശ്രമത്തില്‍ നിന്നാണ്.
1917 മുതല്‍ ഗാന്ധിജി വധിക്കപ്പെടുന്നത് വരെ രാഷ്ട്രപിതാവിന്റെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാനപ്പെട്ട നിരവധി സംഭവങ്ങള്‍ക്ക് ഈ ആശ്രമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha