കർഷക സമരത്തെ അടിച്ചമർത്താൻ രാജസ്ഥാൻ സർക്കാർ; സമര നേതാക്കൾ ഉൾപ്പെടെ 250ലേറെ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു
രാജസ്ഥാനിൽ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ അടിച്ചമർത്താൻ ബിജെപി സർക്കാർ. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അംറ റാം ഉള്‍പ്പെടെ 250ലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമാണ് രാജസ്ഥാനിൽ നടന്നു വരുന്നത്. ജയ്പൂരിലേക്ക് പോകവെയാണ് അംറ റാം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കർഷക സമരത്തെ ഏതു വിധേനയും അടിച്ചമർത്താനാണ് ബിജെപി നേതൃത്വം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ ശ്രമം. വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി വമ്പിച്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha