ബംഗ്ലാദേശില്‍ ഏഴു ജമാത്ത് ഉള് മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വധശിക്ഷ
2015ല്‍ സൂഫി തീര്‍ഥാടന കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ ജമാത്ത് ഉള് മുജാഹിദ്ദീന്‍ തീവ്രവാദി സംഘടനയിലെ ഏഴു പേര്‍ക്ക് ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചു. നിയോജെഎംബി കമാന്‍ഡര്‍ മസൂദ് റാണയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
2015 നവംബറില്‍ റഹ്മത് അലിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലാണ് വിധി. വടക്കന്‍ ജില്ലയായ റാംപുരില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha