ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ബിജെപിയോടുള്ള അമർഷം; കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്നും രാഹുൽഗാന്ധി
ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത് ജനങ്ങൾക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്നും ഇതാണ് ജയസാധ്യത കൂടുതലുള്ള ബിജെപിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യാൻ കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നിലയിൽ ആശങ്കയുണ്ടെന്നും പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോരഖ്പുരിലും ഫൂല്‍പുരിലും വളരെ കുറച്ച് വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
ഫൂല്‍പുരിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 59613 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ് പി സ്ഥാനാർത്ഥി വിജയിച്ചത്. ഗോരഖ്പുരിലും ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം ഏറെക്കുറെ ഉറപ്പാണ്. ബീഹാറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ആർജെഡി സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
https://www.facebook.com/Malayalivartha