Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

24 APRIL 2024 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

വിസി നിയമനം ഗവര്‍ണറും മുഖ്യമന്ത്രിയും വിട്ടുവീഴ്ച; മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്ലയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മോദിയുടെ ഗ്യാരണ്ടികള്‍ക്ക് പഴയ ചാക്കിന്റെ വിലയേയുള്ളൂ. മോദിയുടെ 15 ലക്ഷം രൂപ, രണ്ടുകോടി തൊഴില്‍, അമ്പത് രൂപയ്ക്ക് പെട്രോള്‍ തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ കാറ്റില്‍പ്പറന്നു.

പിണറായി സര്‍ക്കാര്‍ പാവപ്പെട്ട ഒരുകോടി ആളുകളുടെ പെന്‍ഷനാണ് ഇല്ലാതാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല. കാരുണ്യ പദ്ധതി നിലച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ മന്‍മോഹന്‍സിങ് സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തെക്കുറിച്ച് പ്രസംഗിച്ചതാണ് മോദി ഇപ്പോള്‍ വളച്ചൊടിച്ച് അതില്‍ വര്‍ഗീയത കണ്ടെത്തിയത്.

ദളിതര്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് കൂടുതല്‍ സമ്പത്ത് വിതരണം ചെയ്യണമെന്ന ആശയമാണ് മന്‍മോഹന്‍സിങ് മുന്നോട്ടുവെച്ചത്. മോദി അതിനെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തി വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

കേരളത്തില്‍ യുഡിഎഫ് ഇക്കുറി ചരിത്ര വിജയം നേടും. രണ്ടു സീറ്റെങ്കിലും കിട്ടിയാല്‍ മഹാവിജയമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തോല്‍വി സമ്മതിച്ചു കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ്. കരിവന്നൂരിലും മാസപ്പടിയിലും ഇ.ഡി നോട്ടീസ് കാട്ടി ബിജെപി മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്.

അതിന്റെ ഭാഗമായി തൃശൂര്‍ മണ്ഡലത്തിലടക്കം ബിജെപി -സിപിഎം അന്തര്‍ധാര ശക്തമാണെന്നും ഇതെല്ലാം മറികടന്ന് യുഡിഎഫ് 20ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന മതമേലധ്യക്ഷന്‍മാരെ കാണാനെത്തുന്നത് അനുചിതവും ചട്ടലംഘനവുമാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (12 minutes ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (21 minutes ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (48 minutes ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (1 hour ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (1 hour ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (1 hour ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (1 hour ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (2 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (2 hours ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (2 hours ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (2 hours ago)

 ശബരിമല സ്വർണക്കൊള്ള കേസ്.... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി  (2 hours ago)

Malayali Vartha Recommends