ആർഎംപിയെ വിടാതെ സിപിഎം; നിലപാട് തിരുത്തിയാൽ രമയ്ക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് പി.മോഹനന്
ആര്.എം.പിയെ സിപിഎമ്മിൽ മടക്കികൊണ്ടുവരാനുള്ള നീക്കവുമായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാർട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന് വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര് മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.പി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനന് പറഞ്ഞു.
ടി.പി പാർട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎം നശിക്കണമെന്നു അദ്ദേഹത്തിന് ആഗ്രഹമില്ലായിരുന്നെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha