Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ, മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്.

11 MARCH 2017 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം


ദുബൈ ഗ്ലോബൽ വില്ലേജിൽ ഇപ്പോൾ മുഴങ്ങുന്നത് ആഫ്രിക്കൻ വന്യതാളം. ഭീമൻ ചെണ്ടയിൽ തടിയൻ കോലുകൊണ്ട് ആഞ്ഞൊന്നു തട്ടിയാൽ ഏഴടിയിൽ കൂടുതൽ പൊക്കമുള്ള കെനിയൻ സുന്ദരന്മാർ ആഫ്രിക്കൻ ‘ടെക്‌നിക്കു'കളുമായി അലറിപ്പാഞ്ഞു വരും ..
ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ കെനിയൻ കാട്ടുകഥകളിലൂടെ മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്. വിവാഹം, കൊയ്‌ത്ത്, ജനനം, മരണം എന്നിവയൊക്കെ പാട്ടിന്റെ ശീലുകളിലൂടെ ഒഴുകിയെത്തും .
നൃത്തവും സംഗീതവുമാണ്‌ ആഫ്രിക്കക്കാരുടെ ജീവൻ.പണ്ട് വിശേഷങ്ങൾ അറിയിക്കുന്നത് പോലും വാദ്യോപകരണങ്ങളിലൂടെ ആയിരുന്നത്രേ.വാദ്യോപകരണങ്ങളുടെ ശബ്‌ദം മൈലുകളോളം അകലെ കേൾക്കാനാകും. എന്താണു സംഭവമെന്ന് അടുത്ത ഗ്രാമങ്ങളിലുള്ളവർക്കു പിടികിട്ടുകയും അവർ കൂട്ടത്തോടെ എത്തുകയും ചെയ്യും. കാലം മാറിയെങ്കിലും ഇന്നും ഈ ശീലങ്ങളിൽ മാറ്റമില്ലെന്ന് മൂപ്പൻ മബ്‌റൂക്കും സംഘവും സാക്ഷ്യപ്പെടുത്തുന്നു.
കെനിയയിൽ ഇപ്പോൾ നാൽപതിലേറെ ഗോത്രങ്ങൾ ഉണ്ട്. ഗോണ്ട, സെങ്കനിയ, ക്രിംഗാഗോ, മൻസേലെ എന്നിങ്ങനെ ആഫ്രിക്കൻ മേഖലയിൽ ഡാൻസുകൾ പലവിധമാണ്. ബുംബൂബു, ജെംപ, കാംപ, മൊഷോൺഡോ, മിഷിരിമ, സുള്ളി എന്നിവയാണു പ്രധാന ചെണ്ടകൾ. മുട്ടിയാൽ ഇടിമുഴക്കം ഉയരുന്ന കിടിലൻ ചെണ്ടകളാണിവ. ഇതിനൊപ്പം ഒറ്റക്കമ്പിയുള്ള വയലിൻ ഷിരിരിയും എട്ടു കമ്പികളുള്ള ഞാറ്റീറ്റിയും കൂടി ചേരുന്നതോടെ താളമേളങ്ങളുടെയും നൃത്തച്ചുവടുകളുടെയും പെരുമഴയായി.


വിവാഹം, കൊയ്‌ത്തുൽസവം എന്നിവയുമായി ബന്ധപ്പെട്ട നൃത്തമാണു ചക്കാച്ച. അരക്കെട്ട് ഇളക്കിയുള്ള ഈ നൃത്തത്തിന് അറേബ്യൻ ചുവടുകളോട് ഏറെ സാമ്യമുണ്ട്. കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ നാടുകളിൽ ഗോത്രങ്ങൾ ഏറെയാണെങ്കിലും മസായികൾക്കാണു തലയെടുപ്പ്. ഉയരത്തിലും മസിലുകളിലും സൗന്ദര്യത്തിലും ധൈര്യത്തിലും ഒരുപിടി മുന്നിലാണിവരെന്നു പറയുന്നു. മറ്റുവിഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കാലികൾക്കൊപ്പമാണു താമസം. പാലും പാലുൽപന്നങ്ങളും മാത്രമല്ല, പശുവിന്റെയും എരുമയുടെയും ചോരയും ഇവർക്കു പഥ്യം. ചോരകുടിയും നൃത്തവും തമ്മിൽ ബന്ധമുണ്ടെന്നു മൂപ്പൻ പറയുന്നു. ചോരകുടിച്ചശേഷം വെറുതെയിരിക്കാൻ പാടില്ലത്രേ. വയറ്റിൽചെന്നു കട്ടപിടിച്ചാൽ പ്രശ്‌നമാണ്. അതുകൊണ്ടു ചാടുകയും ഓടുകയും മറിയുകയുമൊക്കെ വേണം. ഇതു മൂന്നും ഡാൻസിൽ ഉള്ളതിനാൽ അതാണു സൗകര്യം.


ഗ്ലോബൽ വില്ലേജിൽ ഇത് ഏഴാംതവണയാണു മബ്‌റൂകും സംഘവും എത്തുന്നത്. ആഫ്രിക്കൻ നൃത്തം അഭ്യസിച്ചാൽ ആധുനിക ലോകത്തെ അസുഖങ്ങളൊന്നും ബാധിക്കില്ലെന്നും ഇവർ പറയുന്നു. ശരീരത്തിൽ ‘കംപ്ലീറ്റ്’ മസിലുകൾ ആയിരിക്കും. മസിലുള്ള ശരീരത്തിൽ രോഗങ്ങൾ വരില്ലല്ലോ.
ഗിരിയാമ ഗോത്രത്തിലെയാണെങ്കിലും മറ്റൊരു ഗോത്രമായ മസായി വസ്ത്രധാരമാണ് ഇവിടെ മൂപ്പനും ശിഷ്യർക്കും ..കാരണം സിംപിൾ..ഗിരിയാമ ഗോത്രക്കാർ അരയ്‌ക്കു മുകളിൽ വസ്‌ത്രം ധരിക്കാറില്ല. ആണുങ്ങളാണെങ്കിൽ താഴേക്കും കാര്യമായിട്ടൊന്നുമുണ്ടാകില്ലത്രേ.. ഈ വേഷം ഇനി ആധുനിക പരിഷ്ക്കാരികളും അനുകരിച്ചാലോ?

വീഡിയോ കാണാം 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (1 hour ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (2 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (2 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (2 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (2 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (3 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (3 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (3 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (3 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (4 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (5 hours ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (5 hours ago)

Malayali Vartha Recommends